SignIn
Kerala Kaumudi Online
Monday, 14 September 2026 1.15 AM IST

മുഖം മിനുക്കിയ ബലേനോ മോഡൽ കേരളത്തിൽ

baleno

കൊച്ചി: മാരുതി സുസുക്കിയുടെ പുതിയ ബലേനോ ഫേസ് ലിഫ്റ്റ് കേരളത്തിൽ അവതരിപ്പിച്ചു. പുതിയ ബലേനോയ്‌ക്ക് 24.77 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

നവീകരിച്ച രൂപകൽപ്പന, മെച്ചപ്പെട്ട സവിശേഷതകൾ, മികച്ച പ്രകടനം എന്നിവയാണ് പുതിയ ബലേനോയുടെ ആകർഷണം. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കിയുടെ മികവ് വീണ്ടും അടയാളപ്പെടുത്തുന്നു. ശൈലിയും സാങ്കേതികവിദ്യയും വിശ്വാസ്യതയും ഒരുമിച്ച് തേടുന്ന ഉപഭോക്തൃ വിഭാഗത്തിന് അനുയോജ്യമായ കാറാണിതെന്ന് അധികൃതർ പറഞ്ഞു.

കുറ്റുക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ പാലാരിവട്ടത്തെ പോപ്പുലർ നെക്സാ ഷോറുമിൽ നടന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി. നെക്സാ ബ്രാഞ്ച് ഹെഡ് സുഭാഷ് രാമകൃഷ്ണൻ, സെയിൽസ് ഹെഡ് രശ്മി അജയ്, കുറ്റൂക്കാരൻ ഗ്രൂപ്പ് ബ്രാൻഡ് മാനേജർ ഷഫീഖ് താജുദീൻ, എന്നിവർ പങ്കെടുത്തു.

പോപ്പുലർ മാരുതിയിൽ പുതിയ ബലേനോയുടെ ബുക്കിംഗ് ആരംഭിച്ചു. ബലേനോ നേരിട്ട് കാണാനും അനുഭവിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വില

5.99 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALENO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360