
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഒഫ് ബറോഡയുടെ പുതിയ തലമുറ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ 'ബോബ് വേൾഡ് 2.0' അവതരിപ്പിച്ചു. മുംബയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹ്യ, ബാങ്ക് ഒഫ് ബറോഡ എം.ഡിയും സി.ഇ.ഒയുമായ ഡോ. ദേബദത്ത ചന്ദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ആപ്പ് പ്രദർശിപ്പിച്ചത്.
ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ നിർണായക ചുവടുവെപ്പായ ആപ്പ് കൂടുതൽ സ്മാർട്ടും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
വോയിസ് കമാന്റിലൂടെ പണമിടപാടുകൾ ആരംഭിക്കാനും ആപ്പിലെ മറ്റ് സേവനങ്ങൾ അനായാസം ഉപയോഗിക്കാനും സഹായിക്കുന്ന വോയ്‌സ്എനേബിൾഡ് സംവിധാനം, ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകൾ പൂർണമായി വിലയിരുത്താൻ സഹായിക്കുന്ന സമഗ്ര പേഴ്‌സണൽ ഫിനാൻഷ്യൽ മാനേജ്‌മെന്റ് മൊഡ്യൂൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. മുതിർന്ന പൗരർ, സ്ത്രീകൾ, പ്രവാസികൾ, യുവാക്കൾ തുടങ്ങിയ ഓരോ വിഭാഗത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഹൈപ്പർപേഴ്‌സണലൈസേഷൻ സൗകര്യവുമുണ്ട്.
ബാങ്കിംഗ് മേഖല അതിവേഗം ഡിജിറ്റലാകുന്ന ഈ കാലഘട്ടത്തിൽ, ഉപഭോക്താക്കൾ കൂടുതൽ മികച്ചതും വ്യക്തിഗതവുമായ സേവനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |