
കൊച്ചി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ടീം ഇന്ത്യയുടെ ഔദ്യോഗിക റീട്ടെയിൽ ബാങ്കിംഗ് പങ്കാളിയായ യെസ് ബാങ്ക് ഏഷ്യൻ ഗെയിംസിനായി രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിച്ചു. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ 2026-ലെ നാല് പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യൻ കായികതാരങ്ങൾക്ക് ബാങ്ക് പിന്തുണ നൽകും.
കായികതാരങ്ങളുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും സൂചിപ്പിക്കുന്ന 360-ഡിഗ്രി ക്യാമ്പയിനാണ് ആരംഭിച്ചത്. ഏഴ് ഭാഷകളിൽ 25-ലധികം ടെലിവിഷൻ ചാനലുകളിലൂടെയും പ്രിന്റ് മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ ഇന്ത്യൻ കായികതാരങ്ങൾക്ക് പിന്തുണ തുടരുകയാണെന്ന് യെസ് ബാങ്ക് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |