
ആന്ധ്രയിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കാൻ റിലയൻസ്
കൊച്ചി: ആന്ധ്രപ്രദേശിൽ കംപ്രസ്ഡ് ബയോഗ്യാസ്(സി.ബി.ജി) പ്ളാന്റുകൾ സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്‌ടർ അനന്ത് എം. അംബാനി പറഞ്ഞു. മദനപ്പള്ളിയിൽ റായലസീമ ഹോർട്ടിക്കൾച്ചർ ഹബിന്റെയും ഇന്ത്യൻ സ്‌കൂൾ ഒഫ് അഗ്രികൾച്ചറിന്റെയും തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ പത്ത് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സംസ്ഥാനത്തിന് 60,000 കോടി രൂപയുടെ അധിക വരുമാനവും സൃഷ്‌ടിക്കാനാകുമെന്ന് വിലയിരുത്തുന്നു. കാർഷിക അവശിഷ്‌ടങ്ങൾ, മൃഗങ്ങളുടെ ചാണകം, ഭക്ഷ്യ മാലിന്യം തുടങ്ങിയവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സി.ബി.ജി ഗതാഗത, വൃവസായ, വാണിജ്യ മേഖലകളിൽ ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |