SignIn
Kerala Kaumudi Online
Saturday, 03 October 2026 1.47 AM IST

കേരളത്തിൽ നില മെച്ചപ്പെടുത്തി ജിയോ

jio

ആഗസ്റ്റിൽ 2.38 ലക്ഷം അധിക വരിക്കാർ

കൊച്ചി: കേരളത്തിൽ റിലയൻസ് ജിയോയുടെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ആഗസ്‌റ്റിൽ 2.38 ലക്ഷം ഉയർന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ(ട്രായ്) കണക്കുകളനുസരിച്ച് വരിക്കാരുടെ എണ്ണം ജൂലായിലെ 1.06 കോടിയിൽ നിന്ന് ആഗസ്റ്റിൽ 1.09 കോടിയായി. വിപണി വിഹിതം ഇതോടെ 24.62 ശതമാനത്തിൽ നിന്ന് 24.86 ശതമാനമായി ഉയർന്നു. ജിയോയുടെ ആകെ വയർലെസ് വരിക്കാരുടെ എണ്ണം 112.88 ലക്ഷമായി ഉയർന്നു. നെറ്റ്‌വർക്ക് സജീവമായി ഉപയോഗിക്കുന്ന വരിക്കാരുടെ എണ്ണമാണ് സജീവ വയർലെസ് വരിക്കാരുടെ(വി.എൽ.ആർ) കണക്കിൽ പ്രതിഫലിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360