SignIn
Kerala Kaumudi Online
Saturday, 03 October 2026 1.47 AM IST

സമുദ്ര രുചികളുമായി ലുലുവിൽ സീഫുഡ് ഫെസ്‌റ്റ്

lulu-one

കൊച്ചി: കേരളത്തിന്റെ തനത് കടൽ വിഭവങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളിലെ വൈവിദ്ധ്യ രുചിപ്പെരുമയുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് ജോയിന്റ് ഡയറക്ടർ വിജിരാജ് മേള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആഴക്കടലിൽ ലഭിക്കുന്ന നൂറിലേറെ ഇനം മത്സ്യങ്ങളും അവ ഉപയോഗിച്ചുള്ള തീരദേശ വിഭവങ്ങളും മേളയിൽ ലഭിക്കും. വിദ​ഗ്ദ്ധ ഷെഫുകൾ തയ്യാറാക്കുന്ന പരമ്പരാഗത ഭക്ഷണത്തിനൊപ്പം ലോകോത്തര സീഫുഡ് വിഭവങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 11 വരെയാണ് ഫെസ്റ്റ്. ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ബയ്യിംഗ് മാനേജർ സന്തോഷ് കൊട്ടാരത്ത്, ഫ്രഷ് ഫുഡ് മാനേജർ ഷബീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360