
കൊച്ചി: പ്രവാസികൾക്കും വിദേശ നിക്ഷേപകർക്കും ലളിതമായ മാർഗത്തിലൂടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് പുതിയ ഡിജിറ്റൽ സംവിധാനം ഡി.എസ്.പി അസറ്റ് മാനേജേഴ്സ്. ഡി.എസ്.പി ഇക്വിറ്റി ഓപ്പർച്യൂണിറ്റി ഫണ്ട്സ് അബുദാബി ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിച്ചു. അസറ്റ് മാനേജ്‌മന്റ് രംഗത്തെ ആഗോള കമ്പനിയായ നിയോവിഷൻ വെൽത്ത് മാനേജ്‌മന്റുമായി സഹകരിച്ച് അവതരിപ്പിച്ച ഫണ്ടിൽ യു.എസ് ഡോളറിൽ നിക്ഷേപിക്കാം. ഇതിനായി പ്രത്യേക എൻ.ആർ.ഐ, എൻ.ആർ.ഒ അക്കൗണ്ടുകൾ, പാൻകാർഡ് എന്നിവയുടെ ആവശ്യമില്ല. ഫണ്ടിൽ നിക്ഷേപിക്കുന്നതും മറ്റു നടപടിക്രമങ്ങളും ഓൺലൈനായി പൂർത്തിയാക്കാം. റീട്ടെയ്ൽ വിഭാഗങ്ങളിൽ കുറഞ്ഞത് 100 ഡോളറാണ് നിക്ഷേപിക്കണം. നിക്ഷേപകരുടെ തുക ഡി.എസ്.പി അസറ്റ് മാനേജേഴ്സ് കൈകാര്യം ചെയ്യുന്ന ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടുകളിലാണ് നിക്ഷേപിക്കുക. വൻകിട കമ്പനികളിലും വളർച്ച പ്രതീക്ഷിക്കുന്നവയിലും നിക്ഷേപിക്കുന്നതിനുള്ള അവസരമാണിതെന്ന് ഡി.എസ്.പി അസറ്റ് മാനേജേഴ്സ് ഇന്റർനാഷണൽ ബിസിനസ് മേധാവി ജയ് കോത്താരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |