
കൊച്ചി: ജാപ്പനീസ് ശൈലിയും വ്യത്യസ്ത ഫ്ളേവറുകളുമായി യൂകി ഐസ്‌ക്രീം വിപണിയിലെത്തി. ജാപ്പനീസ് ഭാഷയിൽ “മഞ്ഞ് എന്നർത്ഥം വരുന്ന YuKi എന്ന പേരിലാണ് ബ്രാൻഡ് എത്തുന്നത്. ജാപ്പനീസ് ഉത്പന്നമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഐസ്ക്രീമുകളുടെ രൂപകൽപ്പന. മാംഗോ സ്റ്റിക്കി റൈസ്, മറൂട്ടോ, മാർഷ്മലോ ആൻഡ് കോട്ടൺ കാൻഡി, ചെറി ബ്ലോസം, മാച്ചാ സ്ട്രോബെറി, ഡെത്ത് ബൈ ചോക്ലേറ്റ്, സോൾട്ടഡ് കാരമൽ, മാംഗോ ജെല്ലോ മാംഗോ, കൊക്കനട്ടെ തുടങ്ങിയ ഫ്ളേവറുകളാണ് അവതരിപ്പിച്ചത്. ചലച്ചിത്രതാരം മഞ്ജു വാര്യരാണ് യൂകിയുടെ ബ്രാൻഡ് അംബാസഡർ. കൊച്ചി ചക്കോളാസ് മിൽ ഗ്രൗണ്ടിൽ നടന്ന വിപണനോദ്‌ഘാടനം യൂകി ഐസ്ക്രീം മാനേജിംഗ് ഡയറക്ടർ ജോൺ കടമ്പുകാട്ടിൽ നിർവഹിച്ചു. നടി മഞ്ജു വാര്യർ, നടനും എം.എൽ.എയുമായ രമേഷ് പിഷാരടി, നടി മിയ, സംവിധായകരായ മാർട്ടിൻ പ്രക്കാട്ട്, സുധീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |