SignIn
Kerala Kaumudi Online
Sunday, 04 October 2026 1.47 AM IST

ഫോബ്സ് സമ്പന്ന പട്ടിക: മലയാളികളിൽ യൂസഫലി ഒന്നാമത്

yousaf-ali

മുകേഷ് അംബാനിയെ മറികടന്ന് അദാനി

കൊച്ചി: ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമതെത്തി. ഏഴ് മലയാളികളാണ് ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടത്. ദേശീയ തലത്തിൽ 5.75 ബില്യൺ ഡോളർ(ഏകദേശം 55,200 കോടി രൂപ) ആസ്തിയുമായി ദേശീയ തലത്തിൽ യൂസഫലി 47-ാം സ്ഥാനത്താണ്. മലയാളി കുടുംബങ്ങളിൽ 24ാം സ്ഥാനത്തുള്ള മുത്തൂറ്റ് കുടുംബമാണ് ഒന്നാമത്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് ഉടമകളായ മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി 9.2 ബില്യൺ ഡോളറാണ്. (ഏകദേശം 88,320 കോടി രൂപ). ജോയ്ആലുക്കാസ് 5.4 ബില്യൺ ഡോളർ(51,840 കോടി രൂപ) ആസ്തിയുമായി ദേശീയ തലത്തിൽ 52-ാം സ്ഥാനത്തും മലയാളികളിൽ മൂന്നാമതുമെത്തി. ആർ. പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 4.1 ബില്യൺ ഡോളർ(39,360 കോടി രൂപ) ആസ്തിയോടെ ദേശീയ തലത്തിൽ 71-ാം സ്ഥാനത്താണ്. ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി 4 ബില്യൺ ഡോളറുമായി(38,400 കോടി രൂപ) 75-ാം സ്ഥാനത്തും ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി മേനോൻ 3.80 ബില്യൺ ഡോളറുമായി(36,480 കോടി രൂപ) 79-ാം സ്ഥാനത്തുമാണ്. കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ് കല്യാണരാമൻ 3.55 ബില്യൺ ഡോളറുമായി(34,080 കോടി രൂപ) 87-ാം സ്ഥാനത്തെത്തി.

ദേശീയ തലത്തിൽ അദാനി ഒന്നാമത്

ദേശീയ പട്ടികയിൽ ഗൗതം അദാനിയും കുടുംബവും 112.7 ബില്യൻ ഡോളർ(ഏകദേശം 10,81,920 കോടി രൂപ) ആസ്തിയുമായി ഒന്നാമതെത്തി. മുകേഷ് അംബാനി 86.3 ബില്യൻ ഡോളർ(ഏകദേശം 8,28,480 കോടി രൂപ) ആസ്തിയോടെ രണ്ടാം സ്ഥാനത്താണ്. അദാനി കുടുംബത്തിന്റെ ആസ്തി ഒരു വർഷത്തിനിടെ 20.7 കോടി ഡോളർ വർദ്ധിച്ചപ്പോൾ അംബാനിയുടെ ആസ്തിയിൽ 18.7 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. ഒ.പി ജിണ്ടാൽ ഗ്രൂപ്പിലെ സാവിത്രി ജിണ്ടാൽ രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതയായി. ആസ്തി 39.8 ബില്യൺ ഡോളറാണ്.(ഏകദേശം 3,82,080 കോടി രൂപ). സ്റ്റീൽ ടൈക്കൂൺ ലക്ഷ്‌മി മിത്തൽ 34.7 ബില്യൺ ഡോളർ(3,33,120 കോടി രൂപ) ആസ്തിയുമായി പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.

രാജ്യത്തെ നൂറ് അതിസമ്പന്നരുടെ മൊത്തം ആസ്തി ഇത്തവണയും ഒരു ലക്ഷം കോടി ഡോളറിൽ തുടർന്നുവെന്ന് ഫോബ്‌സ് വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA YOUSAFALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360