SignIn
Kerala Kaumudi Online
Thursday, 24 September 2026 4.23 AM IST

എഡൽവെയ്‌സ് കൊച്ചി ശാഖ തുറന്നു

കൊച്ചി: വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡൽവെയ്‌സ് പഴ്‌സനൽ വെൽത്ത് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എം.ജി റോഡിൽ രവിപുരത്താണ് ഓഫീസ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഈവർഷം ശാഖ ആരംഭിക്കും. കേരളത്തിൽ 38 ഫ്രാഞ്ചൈസികളുമുണ്ട്.

ഹൈബ്രിഡ് സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ ഓഫീസ് ആരംഭിച്ചതെന്ന് എഡൽവെയ്‌സ് വെൽത്ത് മാനേജ്‌മെന്റ് പ്രസിഡന്റും പഴ്‌സനൽ വെൽത്ത് വിഭാഗം മേധാവിയുമായ രാഹുൽ ജയിൻ പറഞ്ഞു. 2023 സാമ്പത്തിക വർഷാവസാനത്തോടെ കൊച്ചിയിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ശമ്പളം വാങ്ങുന്നവർ, ബിസിനസുകാർ എന്നിവർ വഴി കേരളത്തിൽ ഉയർന്ന ഇടപാടുകളാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ശാഖ മേധാവി എ.വി. മാത്യുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KOCHI BRANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360