SignIn
Kerala Kaumudi Online
Monday, 22 June 2026 9.40 PM IST

വാട്‌സാപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍; സിഇഒ ആകുന്നത് ക്രെഡ് മേധാവി കുനാല്‍ ഷാ

kunal-sha

മുംബയ്: മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനായ കുനാല്‍ ഷാ എത്തുന്നു. വാട്‌സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേമെന്റ് ആപ്പായ ക്രെഡ് സ്ഥാപകനാണ് വാട്‌സാപ്പിന്റെ തലപ്പത്തേക്ക് എത്തുന്ന കുനാല്‍ ഷാ. നിലവില്‍ വാട്‌സാപ്പിന്റെ സിഇഒ ആയ വില്‍ കാത്ത്കാര്‍ട്ട് മെറ്റയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറുമെന്നാണ് വിവരം. 2019 മുതല്‍ വാട്‌സാപ്പിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കുകയായിരുന്നു വില്‍.

കുനാല്‍ ഷാ പുതിയ സ്ഥാനത്തേക്ക് വരുന്നതിനൊപ്പം ക്രെഡില്‍ വന്‍ നിക്ഷേപത്തിനും തയ്യാറെടുക്കുകയാണ് മെറ്റ. 8500 കോടി രൂപയാണ് ക്രെഡില്‍ നിക്ഷേപിക്കാന്‍ മെറ്റ തീരുമാനിച്ചിരിക്കുന്നത്. ഒരു മെസ്സേജിംഗ് ആപ്പ് എന്നതിന് ഉപരിയായുള്ള പ്രവര്‍ത്തനത്തിലേക്ക് വാട്‌സാപ്പ് വ്യാപിക്കുമ്പോഴാണ് ഇന്ത്യന്‍ സിഇഒ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകത്താകമാനം 300 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്.

വാട്‌സാപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ കുനാല്‍ ഷായെ പോലുള്ള ഒരാള്‍ നേതൃപദവിയിലേക്ക് എത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. ക്രെഡ് സ്്ഥാപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം വാട്‌സാപ്പ് തലപ്പത്ത് എത്തുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയായി അദ്ദേഹത്തെ മാറ്റുന്നുവെന്നും മെറ്റ അഭിപ്രായപ്പെട്ടു.

ആളുകള്‍ ദൈനംദിന ജീവിതത്തില്‍ വാട്ട്സാപ്പ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ ധാരണയും കമ്പനിക്ക് പുറത്തുനിന്നുള്ള വ്യക്തിയെന്ന നിലയില്‍ കുനാലിന് മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയും. വാട്‌സാപ്പിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഒരു സംരംഭകനെന്ന നിലയില്‍ ഷായുടെ ട്രാക്ക് റെക്കോര്‍ഡിനെ പ്രശംസിച്ചുകൊണ്ടാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഷായുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KUNAL SHA, CEO, WHATSAPP, CRED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360