സ്വര്‍ണ വില കുത്തനെ കുറയുന്നത് തുടരുകയാണ്, ഇങ്ങനെ പോയാല്‍ ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നതാണ് അറിയാനുള്ളത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിവാഹ സീസണും ഓണക്കാലവും സജീവമാകാനിരിക്കെ വിലക്കുറവ് സംഭവിക്കുന്നത് ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധാരണക്കാരന് വലിയ ആശ്വാസമാണ് വിലക്കുറവ് നല്‍കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങാനും അതുപോലെ തന്നെ നിക്ഷേപമായി സൂക്ഷിക്കുവാനും വാങ്ങുന്നതിന് മികച്ച സമയമാണ് ഇപ്പോള്‍.
കേരളത്തില്‍ ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലേക്ക് താഴ്ന്നു, ഒരു പവന് 560 രൂപ കൂടി കുറഞ്ഞ് 1,04,520 രൂപയിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് രാജ്യാന്തര നിരക്ക് വീണത്. കഴിഞ്ഞ 8 മാസത്തെ താഴ്ചയായ 3970 ഡോളറിലേക്കുവരെ രാജ്യാന്തര വില താഴ്ന്നതാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ആറില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിപ്പിച്ചില്ലായിരുന്നുവെങ്കില്‍ രാജ്യത്ത് ഇതിനോടകം സ്വര്‍ണ വില പവന് ഒരു ലക്ഷത്തില്‍ താഴേക്ക് എത്തുമായിരുന്നു.
പശ്ചിമേഷ്യയില്‍ സാഹചര്യം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുകയാണെങ്കില്‍ അത് സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുകയും വില ഇനിയും കുത്തനെ താഴേക്ക് വരികയും ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ കഴിഞ്ഞമാസം പണപ്പെരുപ്പം പ്രതീക്ഷിച്ചത്ര ഉയരാതിരുന്നത് നേട്ടമാണെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസിന് പുറമേ മറ്റൊരു നിര്‍ണായക കപ്പല്‍പ്പാതയായ ചെങ്കടലിലേക്കും നീളുന്നത് എണ്ണവില കൂടുതല്‍ ഉയരുന്നതിലേക്ക് എത്തിച്ചേക്കാം. ഇത് പണപ്പെരുപ്പം കൂടാനും വഴിയൊരുക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഡോളര്‍ കുതിക്കുന്നതിന് വഴിവയ്ക്കും. ഇതും സ്വര്‍ണവില കൂടുതല്‍ കൂപ്പുകുത്തുന്നതിലേക്ക് നയിക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
gold price likely to come down further down
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |