SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.19 PM IST

സ്വർണവില താഴേയ്ക്ക്; ഇന്ന് നേരിയ ഇടിവ്, നിരക്ക് അറിയാം

READ ENGLISH VERSION
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയാണ് വിപണി വില. ഒരു പവന് 1,10,800 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില.

ഈ മാസം ഇതുവരെ സ്വർണവില 4,​000 രൂപയ്‌ക്കടുത്ത് കുറഞ്ഞു. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. വരും ദിവസങ്ങളിലും വിലയിൽ ഇടിവ് വരുമെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 265 രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360