SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.06 AM IST

ഓണക്കോടിക്കൊപ്പം രണ്ടു കോടിയുടെ സമ്മാനങ്ങളുമായി കല്യാൺ സിൽക്‌സ്

kalayn-silks-logo

തൃശൂർ: ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ രണ്ടു കോടി രൂപയുടെ സമ്മാനപദ്ധതിയുമായി കല്യാൺ സിൽക്‌സ്. ഇന്ന് മുതൽ ആഗസ്റ്റ് 25 വരെ നീളുന്ന പദ്ധതിയുടെ ഉദ്ഘാടനം തൃശൂരിൽ നടന്ന ചടങ്ങിൽ ടി.എസ്. പട്ടാഭിരാമൻ നിർവഹിച്ചു. ബമ്പർ സമ്മാനമായി 25 ലക്ഷം രൂപയുടെ സ്വർണ നാണയങ്ങളും 20 ടൊയോട്ട ഗ്ലാൻസ കാറുകളും 28 ഹോണ്ട ആക്ടിവ സ്കൂട്ടറുകളും ഉൾപ്പെടെ വൻ സമ്മാനനിരയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

കേരളത്തിലെയും ബംഗളൂരുവിലെയും ഷോറൂമുകളിൽ പദ്ധതി ലഭ്യമാണ്. കല്യാൺ സിൽക്‌സിൽ നിന്ന് 2000 രൂപയ്ക്കോ ഹൈപ്പർമാർക്കറ്റിൽ നിന്ന് 1000 രൂപയ്ക്കോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിൽ പങ്കാളികളാകാം. ആഴ്ചതോറും 5 പേർക്ക് കാറുകളും ദിവസേന സ്കൂട്ടർ, എയർ കണ്ടീഷണർ, ഗൃഹോപകരണങ്ങൾ എന്നിവയും സമ്മാനമായി നൽകും. ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സുതാര്യമായാണ് നറുക്കെടുപ്പ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു.

സ്വന്തം തറികളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും തയ്യാറാക്കിയ സവിശേഷ ഓണക്കാല കളക്ഷനുകളും ഷോറൂമുകളിൽ സജ്ജമാണ്. മംഗല്യപ്പട്ട്, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്‌സ് വെയർ എന്നിവയിലെ പുതിയ ശ്രേണികൾക്കൊപ്പം പ്രമുഖ ബ്രാൻഡുകളുടെ ഓണം എഡിഷനുകളും ലഭ്യമാണ്. സമ്മാനങ്ങളുടെ എണ്ണത്തിലും മൂല്യത്തിലും പുതിയ ചരിത്രം സൃഷ്ടിച്ചാണ് ഇത്തവണത്തെ ഓണാഘോഷമെന്ന് കല്യാൺ സിൽക്‌സ് & ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിജയികളുടെ വിവരങ്ങൾ സോഷ്യൽമീഡിയ പേജുകളിലും ഷോറൂമുകളിലും പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAYAN SILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360