SignIn
Kerala Kaumudi Online
Tuesday, 07 July 2026 12.28 PM IST

സ്വർണവില ഇന്നും താഴേക്ക്,​ വെള്ളി നിരക്കിൽ മാറ്റമില്ല: ഇന്നത്തെ നിരക്കറിയാം

kerala-gold-rate-today-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,​315 രൂപയായി കുറ‌ഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,06,520 രൂപയാണ്. കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത് ആഭരണപ്രേമികൾക്ക് ആശ്വാസമാണ്.

സ്വർണവിലയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. മിക്ക ദിവസങ്ങളിലും ഒന്നിൽകൂടുതൽ തവണ സ്വർണവിലയിൽ വരുന്ന മാറ്റവും ജ്വല്ലറികളിലെത്തുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 245 രൂപയാണ്. ഇന്നലെയും വെള്ളിക്ക് ഇതേ നിരക്കായിരുന്നു.

ഈ മാസത്തിന്റെ ആദ്യദിനത്തിൽ സ്വ‌ർണവില താഴേക്ക് ഇറങ്ങിയെങ്കിലും തുടർന്നുളള ദിവസങ്ങളിൽ ഒറ്റയടിക്ക് വർദ്ധിക്കുകയായിരുന്നു. സ്വർണവിലയിലെ ഈ ചാഞ്ചാട്ടം സ്വർണം വാങ്ങാനെത്തുന്നവരുടെ തിരക്കിനെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ജ്വല്ലറി ഉടമകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, SILVER PRICE TODAY, KERALA GOLD RATE, TODAY GOLD RATE, SWARNA VILA TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360