SignIn
Kerala Kaumudi Online
Saturday, 26 September 2026 2.44 PM IST

സ‌ർവീസിൽ നിന്ന് വിരമിക്കുന്ന മിഗ് 21 പൊളിച്ചുമാറ്റുമോ? യുദ്ധവിമാനങ്ങൾക്ക് എന്താണ് സംഭവിക്കുക

mig-21
മിഗ് 21

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ ഏറ്റവും അഭിമാനകരമായ യുദ്ധവിമാനങ്ങളിലൊന്നാണ് മിഗ്-21. കഴിഞ്ഞ വർഷം ഈ വിമാനം സ‌ർവീസിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറുകണക്കിന് മിഗ് 21 വിമാനങ്ങളാണ് വിരമിച്ചത്. യുദ്ധവിമാനങ്ങൾ പറക്കൽ നിർത്തിയാൽ പിന്നീടവയ്ക്ക് എന്താണ് സംഭവിക്കുകയെന്നറിയാമോ?

ഫൈറ്റർ വിമാനങ്ങൾ വിരമിക്കലിനുശേഷവും ചിലത് ഹെറിറ്റേജ് ഫ്ലൈറ്റിൽ ലഭ്യമായിരിക്കും. രാജ്യത്തിന്റെ വ്യോമയാന ചരിത്രം പ്രദർശിപ്പിക്കുന്നതിനായി ചരിത്രപ്രധാനമായ വിന്റേജ് വിമാനങ്ങൾ സംരക്ഷിക്കുകയും പറത്തുകയും ചെയ്യുന്ന, ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമായുള്ള ഒരു പ്രത്യേക വിഭാഗമാണ് ഇന്ത്യൻ വ്യോമസേനയുടെ 'ഹെറിറ്റേജ് ഫ്ലൈറ്റ്'. ടൈഗർ മോത്ത്, ഹാർവാർഡ് ആന്റ് ഡക്കോട്ട എന്നീ യുദ്ധവിമാനങ്ങൾ ഇത്തരത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ചിലത് മ്യൂസിയങ്ങളിൽ പ്രദർശന കേന്ദ്രങ്ങളിലും കാണാൻ സാധിക്കുമെന്ന് മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു. മിഗ്-21 പോലെയുള്ള ഇതിഹാസതുല്യമായ വിമാനങ്ങൾ കൂടുതലും യുദ്ധ - സൈനിക മ്യൂസിയങ്ങളിൽ സ്ഥിരപ്രദർശനത്തിനായി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്.

സേവനത്തിൽ നിന്ന് പിൻവലിച്ച വിമാനത്തിന്റെ വീണ്ടും ഉപയോഗിക്കാവുന്ന ഭാഗങ്ങൾ സംരക്ഷിക്കും. ബാക്കിയുള്ളവ നീക്കം ചെയ്യും. വീണ്ടെടുക്കുന്നവയിൽ ചിലത് എൻജിനീയറിംഗ് കോളേജുകൾക്ക് പരിശീലന ആവശ്യങ്ങൾക്കായി ലഭ്യമാക്കാറുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വിരമിച്ച മിഗ്-21 വിമാനങ്ങൾ പൊളിച്ചുമാറ്റുമോയെന്നതിൽ സ്ഥിരീകരണമില്ല.

സേവനത്തിൽ നിന്ന് പിൻവലിച്ച ഒരു മിഗ്-21 വിമാനത്തിന്റെ ഘടന ഒരു സ്വകാര്യ സ്ഥാപനത്തിന് വിൽക്കുകയും ചെയ്തിട്ടുണ്ട്. ഈ യുദ്ധവിമാനം ഇപ്പോൾ ഹരിയാനയിലെ റോഹ്‌തക് - ഡൽഹി ഹൈവേയിലുള്ള 'മഹാരാജ ധാബ'യ്ക്ക് പുറത്തായി സ്ഥാപിച്ചിരിക്കുകയാണ്.

English Summary

Retired MiG-21 fighter jets may be preserved for heritage flights, displayed in museums, or used by engineering colleges for training. Reusable components are salvaged, while the remaining parts may be disposed of. Some retired aircraft have also been sold to private entities, including one MiG-21 displayed outside a dhaba on the Rohtak-Delhi highway in Haryana.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIG 21, MIG 21 FIGHTER JETS, RETIRED MIG 21 JETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360