SignIn
Kerala Kaumudi Online
Monday, 15 June 2026 12.58 AM IST

ജര്‍മ്മനി കുലുങ്ങി; ക്യുറാസോയ്ക്ക് ചരിത്ര നേട്ടം, ലോകകപ്പിലെ ആദ്യ ഗോളുമായി കുഞ്ഞന്‍ രാജ്യം

germany-vs-curacao

ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ വമ്പന്‍മാരായ ജര്‍മ്മനിയെ ഞെട്ടിച്ച് ക്യുറാസോ. ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഗോളും നേടി. അതും നാല് തവണ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മന്‍ ടീമിനെതിരെ. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജര്‍മ്മനിയുടെ ആധിപത്യമാണെങ്കിലും ക്യുറാസോ നേടിയ ഗോളാണ് ലോകമാകെ ചര്‍ച്ചയാകുന്നത്.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഫെലിക്‌സ് നമേചയുടെ ഗോളില്‍ ജര്‍മ്മനിയാണ് മുന്നിലെത്തിയത്. എന്നാല്‍ 21ാം മിനിറ്റില്‍ ക്യുറാസോയുടെം മറുപടി. ലിവാനോ കൊമനെന്‍സിയയുടെ ഗോളിലൂടെ കുഞ്ഞന്‍ രാജ്യം ഒപ്പമെത്തി. എന്നാല്‍ സന്തോഷത്തിന് 17 മിനിറ്റിന്റെ ആയുസ് മാത്രമേയുണ്ടായുള്ളൂ. 38ാം മിനിറ്റില്‍ നികോ ഷ്‌ലോട്ടെര്‍ബെക്കിന്റെ ഗോളിലൂടെ ജര്‍മ്മനി വീണ്ടും മുന്നിലെത്തി. കരീബിയന്‍ ദ്വീപ് രാജ്യമാണ് ക്യുറാസോ.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജമൈക്കയെ മറികടന്നാണ് അവര്‍ അമേരിക്കയിലേക്ക് ടിക്കറ്റെടുത്തത്. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം ലോകകപ്പിന് യോഗ്യത ഉറപ്പിച്ചപ്പോള്‍ തന്നെ ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ മത്സരത്തിന്റെ അന്തിമഫലം എന്ത് തന്നെയായിരുന്നാലും സാക്ഷാല്‍ ജര്‍മനിക്കെതിരെ ഗോള്‍ നേടാനും സമനിലയില്‍ 17 മിനിറ്റോളും മത്സരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതും അവരുടെ ഫുട്‌ബോള്‍ ഭാവിയിലേക്കുള്ള വലിയ ഇന്ധനമാകുമെന്നതില്‍ സംശയമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA WORLD CUP 2026, GERMANY VS CURACAO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360