
2026ലെ ഫിഫ ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ലോകം ഫുട്ബാൾ ആവേശത്തിലാണ്. അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ഇംഗ്ലണ്ട് തുടങ്ങി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്രിൽ ആര് കപ്പുയർത്തും എന്ന ആകാംക്ഷയിലാണ് ഫുട്ബാൾ ആരാധകർ. ലോകകപ്പ് വിജയി ആരാകുമെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നത് ഓസ്ട്രിയയിലെ ഇൻസ്ബ്രുക്ക് സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ അഷിം സെയ്ലിസ് നടത്തി പ്രവചനമാണ്. മെഷീൻ ലേണിംഗ് അൽഗോരിതമാണ് അദ്ദേഹം വിജയിയെ പ്രവചിക്കാൻ ഉപയോഗപ്പെടുത്തിയത്. ഡാറ്റ സിമുലേഷൻ, സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ , വിദഗ്ദ്ധാഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയതെന്ന് അദ്ദേഹം പറയുന്നു.
ഡാറ്റകളുടെ അടിസ്ഥാനത്തിൽ സ്പെയിനിനാണ് ലോകകപ്പ് നേടാൻ സാദ്ധ്യത കല്പിക്കുന്നത്. 14.5 ശതമാനം വിജയസാദ്ധ്യതയാണ് സ്പെയിന് ഉള്ളത്. ഇംഗ്ലണ്ടും ഫ്രാൻസും 12.4 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. ജർമ്മനിക്ക് 112 ശതമാനമാണ് സാദ്ധ്യത. പോർച്ചുഗലിനുംം അർജന്റീനയ്ക്കും യഥാക്രമം 8.9 ശതമാനം, 8.2 ശതമാനം സാദ്ധ്യതയാണ് കല്പിക്കുന്നത്.
തന്റെ അൽഗോരിതം രണ്ടു ഘട്ടങ്ങളിലൂടെയാണ് വിജയിയെ പ്രവചിച്ചതെന്ന് അഷിം സെയ്‌ലിസ് പറയുന്നു. ആദ്യത്തേതിൽ എല്ലാ ടീമുകളുടെയും അവരുടെയും കളിക്കാരുടെയും കരുത്ത് നിർണയിക്കാൻ് സങ്കീർണമായ സ്റ്രാറ്റിസ്റ്റിക്കൽ മോഡലുകളും ട്രാൻസ്ഫർ മാർക്കറ്റുകളിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായവും തേടി. രണ്ടാമത്തെ ഘട്ടത്തിൽ ടീമുകളെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമായി അവരുടെ പ്രകടനത്തെ എങ്ങനെ മികച്ച രീതിയിൽ സംയോജിപ്പിക്കാമെന്ന് മെഷീൻ ലേണിംഗ് അൽഗോരിതം തീരുമാനിച്ചു.
കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ടീമുകളുടെ എല്ലാ ദേശീയ മത്സരങ്ങളും അവരുടെ പ്രകടനത്തിനും കരുത്തിനും അടിസ്ഥാനമാക്കി. വിവിധ അന്താരാഷ്ട്പ വാതു വയ്പുകാരുടെ സാദ്ധ്യതകളിൽ നിന്നും ടീമുകളെ വിലയിരുത്തി,. ക്ലബ് തലത്തിലും ദേശീയതലത്തിലും ഗോളുകൾ നേടിയതിന്റെ അടിസ്ഥാനത്തിൽ കളിക്കാരുടെ റേറ്റിംഗ് തയ്യാറാക്കി. കളിക്കാരുടെ നിലവിലെ പ്രകടനവും ഭാവി സാദ്ധ്യതകളും വിപണി മൂല്യങ്ങളിൽ പ്രതിഫലിക്കുന്നതായും അഷിം സെയ്‌ലിസ് വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |