SignIn
Kerala Kaumudi Online
Sunday, 14 June 2026 8.20 AM IST

മഞ്ഞപ്പട വിറച്ചു, ബ്രസീലിനെ സമനിലപ്പൂട്ടിട്ട് മൊറോക്കോ; ബ്രസീൽ vs മൊറോക്കോ (1-1)

fifa

ന്യൂജഴ്സി: ലോകകപ്പിൽ ഏറ്റവും കൂടുതൽ മുത്തമിട്ട ബ്രസീലിനെ സമനിലപ്പൂട്ടിട്ട് കുടുക്കി മൊറോക്കോ. പരിക്കിന്റെ പിടിയിലുള്ള നെയ്മറിനെ പുറത്തിരുത്തി അണിനിരന്ന കാനറികളെ മൊറോക്കോ ആദ്യം മുതലേ വിറപ്പിച്ചു. 21ാം മിനിറ്റിൽ മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിന് വേണ്ടി 32ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും ഗോൾവല ചലിപ്പിക്കുകയായിരുന്നു.

ഓരോ ബ്രസീൽ ആരാധകരും നെഞ്ചിടിപ്പോടെയാണ് മൊറോക്കോയ്‌ക്കെതിരായ മത്സരം കണ്ടത്. പ്രതിരോധ നിര തകർന്നതിന് സമാനമായി ബ്രസീലിന്റെ ബോക്സിലേക്ക് മൊറോക്കൻ താരങ്ങൾ അണിനിരക്കുകയായിരുന്നു. തുടക്കം മുതൽ മികച്ച മുന്നേറ്റത്തോടെയാണ് മൊറോക്കോ കളിച്ചത്. 21ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നതോടെ മൊറോക്കോയ്ക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നു. 29ാം മിനിറ്റിൽ വീണ്ടും മൊറോക്കോ ഗോളിനടുത്തെത്തി. എന്നാൽ 32ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ കാനറികൾക്ക് വേണ്ടി ഗോൾവല ചലിപ്പിച്ചതോടെ മത്സരം സമനിലയിലേക്ക് വഴങ്ങി.

പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഗ്രൂപ്പ് സിയിൽ ഇന്ന് പുലർച്ചെ മൊറോക്കോയെ നേരിട്ടത്. നെയ്മർ പരിക്കിൽ നിന്ന് മോചിതനായി വരുന്നെണ്ടെന്നും എന്നാൽ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് താരത്തിന് പൂർണ ശാരീരികക്ഷമത കൈവരിക്കാനായിട്ടില്ലെന്നും ബ്രസീൽ കോച്ച് കാർലോ ആൻസലോട്ടി അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , BRAZIL, FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360