SignIn
Kerala Kaumudi Online
Tuesday, 07 July 2026 8.37 AM IST

റൊണാൾഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് അന്ത്യം, കണ്ണീരോടെ മടക്കം; പടിയിറങ്ങി റോബർട്ടോ മാർട്ടിനെസും

-cristiano-ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ

ഡാലസ്: 2026ലെ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തിയിരിക്കുകയാണ്. 1-0 എന്ന നാടകീയ വിജയം നേടിയാണ് സ്പെയിൻ ഈ നേട്ടം കൈവരിച്ചത്. 91-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്‌പാനിഷ് താരം മൈക്കൽ മെറീനോയുടെ ഗോളിൽ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. മത്സരത്തിന് ശേഷം റൊണാൾഡോ കണ്ണീരോടെയാണ് മടങ്ങിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഇതിഹാസ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​ ​കീ​പ്പ​ർ​മാ​രു​ടെ​ ​സേ​വു​ക​ളാ​ണ് ​ല​ക്ഷ്യം​ ​ഭേ​ദി​ക്കു​ന്ന​തി​ൽ​ ​ത​ട​സ​മാ​യി​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ക​ളി​ ​അ​വ​സാ​ന​ത്തോ​ട് ​അ​ടു​ത്ത​പ്പോ​ൾ​ ​ല​ക്ഷ്യം​ ​തെ​റ്റി​നി​ന്ന​ ​ഗോ​ളി​യെ​ ​മ​റി​ക​ട​ന്ന് ​മെ​റീ​നോ​ ​പെ​ട്ടെ​ന്ന് ​ല​ഭി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​സ്കോ​ർ​ ​ചെ​യ്താണ് വിജയം കണ്ടത്. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ബെൽജിയത്തെയോ സഹ-ആതിഥേയരായ യുഎസ്എയെയോ നേരിടും.

2026ലെ ഫിഫ ലോകകപ്പിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ മുന്നേറുകയാണ് സ്പെയിൻ. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മിനിറ്റ് ഗോൾ വഴങ്ങാതെ കളിച്ചതിന്റെ റെക്കോർഡും ഇതോടെ സ്‌പെയിൻ സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം റെക്കോർഡാണ് അവർ മറികടന്നത്.

അതേസമയം, ലോകകപ്പിൽ പോർച്ചുഗൽ പുറത്തായതിനെത്തുടർന്ന് കോച്ച് റോബർട്ടോ മാർട്ടിനെസ് രാജി പ്രഖ്യാപിച്ചു. 2023ലാണ് മാർട്ടിനെസ് പോർച്ചുഗലിന്റെ ചുമതല ഏറ്റെടുത്ത്. ഒരു ലോകകപ്പ് കിരീടം നേടാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP, CRISTIANO RONALDO, PORTUGAL VS SPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360