SignIn
Kerala Kaumudi Online
Sunday, 14 June 2026 12.04 PM IST

36 വർഷങ്ങൾക്ക് ശേഷം ചരിത്രജയം നേടി സ്‌കോട്ട്‌ലൻഡ്; തിരിച്ചുവരവിൽ ഗ്രൂപ്പ് സിയിലും ഒന്നാമത്

john-mcginn

ഫിലാഡൽഫിയ: 36 വർഷങ്ങൾക്ക് ശേഷം 2026 ഫിഫ ലോകകപ്പിൽ ചരിത്രവിജയവുമായി സ്‌കോട്ട്‌ലൻഡ്. ഇന്ന് ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിലാണ് 1 - 0ന് ഹെയ്‌തിയെ സ്‌കോട്ട്‌ലൻഡ് തോൽപ്പിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ ഹെയ്‌തി സ്‌കോട്ട്‌ലാൻഡിന് കടുത്ത വെല്ലുവിളിയുയർത്തി. എന്നാൽ, ഈ സമ്മർദങ്ങളെയെല്ലാം അതിജീവിച്ച് സ്കോട്ട്‌ലൻഡ് 28-ാം മിനുട്ടിൽ മുന്നിലെത്തി. സ്‌കോട്ടിഷ് മിഡ് ഫീൽഡർ ജോൺ മക്‌ഗിനാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. ഇതോടെ സ്‌കോട്ട്‌ലാൻഡിനായി ലോകകപ്പിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും 31കാരനായ മക്‌ഗിൻ കുറിച്ചു.

മത്സരത്തിൽ ഗോൾ വന്നതോടെ ഹെയ്‌തി താരങ്ങളും പോരാട്ടം കടുപ്പിച്ചു. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്‌കോട്ടിഷ് പ്രതിരോധം അത് തടയിട്ടു. ഒടുവിൽ ഫൈനൽ വിസിലിലെത്തിയതോടെ സ്‌കോട്ട്‌ലാൻഡ് വിജയം സ്വന്തമാക്കി. 36 വർഷങ്ങൾക്ക് ശേഷമാണ് സ്‌കോട്ട്‌ലാൻഡ് ഒരു ലോകകപ്പ് മത്സരത്തിൽ വിജയം നേടുന്നത്. 1990ൽ സ്വീഡനെതിരെയായിരുന്നു ടീമിന്റെ അവസാന വിജയം. ഈ ചരിത്രവിജയത്തോടെ സ്‌കോട്ട്‌ലാൻഡ് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. മൊറോക്കോയെയും ബ്രസീലിനെയും പിന്തള്ളിയാണ് ടീമിന്റെ മുന്നേറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA 2026, SCOTLAND, HAITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360