
അറ്റ്‌ലാന്റ: ലോകകപ്പിലെ കിരീട സാദ്ധ്യതകളില്‍ മുന്‍നിരയിലുള്ള സ്‌പെയ്‌നിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ സ്‌പെയ്‌നിന് മുന്നില്‍ പ്രതിരോധത്തിന്റെ കോട്ടകെട്ടിയാണ് കേപ് വെര്‍ദെ സ്പാനിഷ് കാളക്കൂറ്റന്‍മാരെ മെരുക്കി നിര്‍ത്തിയത്. മത്സരത്തിന്റെ മുക്കാല്‍ഭാഗത്തോളം പന്തടക്കം സ്പാനിഷ് ടീമിന് ഒപ്പമായിരുന്നുവെങ്കിലും ജയത്തിലേക്കുള്ള ഗോള്‍ മാത്രം പിറന്നില്ല.
സ്‌പെയ്ന്‍ നടത്തിയ എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ ആഫ്രിക്കന്‍ ടീമിന്റെ പ്രതിരോധത്തില്‍ തട്ടി നിഷ്പ്രഭമാവുകയായിരുന്നു. വലയ്ക്ക് മുന്നില്‍ 40 കാരന്‍ വോസിഞ്ഞയുടെ അക്രൊബാറ്റിക് സേവുകള്‍ കൂടിയായപ്പോള്‍ വല കുലുങ്ങിയില്ല. 71ാം മിനിറ്റില്‍ ലാമിയന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടും സ്പാനിഷ് മുന്നേറ്റത്തിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഗാവിയെ പിന്‍വലിച്ചാണ് പരിശീലകന്‍ ലൂയിസ് ഫ്യുയന്റെ യമാലിനെ കളത്തിലിറക്കിയത്.
മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനവും ജയത്തോളം പോന്ന സമനിലയും ശേഷിക്കുന്ന മത്സരങ്ങളില്‍ കേപ് വെര്‍ദെയ്ക്ക് വലിയ ആത്മവിശ്വാസം പകരും. ഗ്രൂപ്പ് എച്ചില്‍ യുറുഗ്വായ്, സൗദി അറേബ്യ എന്നിവര്‍ക്കെതിരെയാണ് രണ്ട് ടീമുകള്‍ക്കും മത്സരങ്ങള്‍ ശേഷിക്കുന്നത്. 2010ല്‍ ചാമ്പ്യന്മാരായ ലോകകപ്പില്‍ തോല്‍വിയോടെയാണ് സ്‌പെയ്ിന്‍ തുടങ്ങിയത്. അന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് അട്ടിമറി നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |