റിയാദ്: ദുബായ്-ടെൽഅവീവ് ഫ്ളൈദുബായ് വിമാനത്തിലെ ആക്രമണ സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി പ്രതിയായ ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി. വിമാനം റാഞ്ചി ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു ഹമാം അൽ ഹമ്മാമിയുടെ പദ്ധതി.ചോദ്യംചെയ്യലിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്‌ളൈറ്റിന്റെ ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ ആക്രമിച്ച് കൊന്നശേഷം സംശയത്തിനിട നൽകാതെ വിമാനം ബെൻ ഗുരിയോനിൽ ലാൻഡിംഗിന് ആവശ്യപ്പെടാനും ഇവിടെ ആക്രമിക്കാനുമായിരുന്നു ശ്രമം. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ തകർത്ത മാതൃകയിലെ ആക്രമണമാണ് ഉദ്ദേശിച്ചത്.
തന്റെ പദ്ധതിയനുസരിച്ച് തന്നെ നടക്കുമെന്ന് ഹമ്മാമി വിശ്വസിച്ചു. അതിനിടയിൽ ആരും ഇടപെടില്ലെന്ന് ഇയാൾ കരുതി. വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ കഴിയില്ലെങ്കിൽ ടെൽ അവീവിലെ കെട്ടിടത്തിലോ ജോർദാനിലെ യുഎസ് ബേസിലോ കൊണ്ടുപോയി വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമം. എന്നാൽ സ്‌മിത് ആക്രമണത്തിനിരയായിട്ടും ശക്തമായി ചെറുത്തുനിന്നതും കോക്‌പിറ്റിൽ നിന്ന് അപായ സിഗ്നൽ നൽകിയതും ഹമ്മാമിയുടെ പ്രതീക്ഷ തകർത്തു. ഇതോടെ ക്യാബിൻ ക്രൂവും യാത്രക്കാരും സംഭവത്തിൽ ഇടപെടുകയും സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
ഇതിനിടെ വിമാനത്തിലുണ്ടായ ആക്രമണത്തെ പ്രശംസിച്ച് ഭീകര സംഘടനയായ അൽ ക്വഇദ രംഗത്തുവന്നു. അക്രമിയായ ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ (29) പ്രവൃത്തിയെ വീരോചിതമെന്നാണ് ഇവർ വാഴ്ത്തിയത്. യു.എസിനെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് വിമാനങ്ങളിൽ സമാന ആക്രമണം നടത്താൻ അനുയായികളോട് ആഹ്വാനവും ചെയ്തു.
2001ൽ യു.എസിൽ തങ്ങൾ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായാണ് ഫ്ലൈ ദുബായ് സംഭവത്തെ അൽ ക്വഇദ താരതമ്യപ്പെടുത്തിയത്. വാണിജ്യ വിമാനങ്ങൾ സുരക്ഷിതമല്ലെന്നും ഹമാം വിമാനം തകർത്തിരുന്നെങ്കിൽ മേഖലയിലെ അധികാര സമവാക്യങ്ങൾ മാറിമറിഞ്ഞേനെ എന്നും അൽ ക്വഇദ അവകാശപ്പെട്ടു. അനുഭാവികൾ പുറത്തിറക്കുന്ന 'അൽ - ബായൻ' വാരികയിലെ എഡിറ്റോറിയലിലാണ് ഔദ്യോഗിക പ്രതികരണം.
Omani co-pilot Hamam Al Hammami, accused in the Flydubai attack, reportedly revealed during interrogation that he planned to hijack the Dubai–Tel Aviv flight and deliberately crash it into Israel’s Ben Gurion Airport.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |