SignIn
Kerala Kaumudi Online
Friday, 25 September 2026 9.45 AM IST

ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം,​ യു എ ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി

uae

ദുബായ് : യു.എ.ഇ വിസാ പൊതുമാപ്പ് രണ്ടുമാസത്തേക്ക് നീട്ടി. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇതോടെ ഡിസംബർ 31 വരെ പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. യു.എ,ഇയുടെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാരുണ്യമനസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ ജനറൽ , മേജർ ജനറൽ സയിദ് അൽ ഖൈലി പറഞ്ഞു.

വിസാ നിയമം ലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരുന്നത്. അവസാന ദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. ഇതോടെ വിസാ കാലാവധി കഴിഞ്ഞ് യു.എ,ഇയിൽ നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ രണ്ടുമാസം കൂടി സാവകാശം ലഭിക്കും. രേഖകൾ ശരിയാക്കി നിയമവിധേയമായി യു,എ.ഇയിൽ കഴിയാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുബായ്ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്കുകൾ പ്രകാരം പതിനായിരം ഇന്ത്യൻ പൗരൻമാർ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരിൽ 1300 പേർക്ക് പാസ്‌പോർട്ടും 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റും നൽകി. 1500 ലധികം പേർക്ക് കോൺസുലേറ്റ് മുഖേന മാത്രം എക്സിറ്റ് പെർമിറ്റും ലഭ്യമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, UAE, GULF, GULF NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360