SignIn
Kerala Kaumudi Online
Thursday, 24 September 2026 11.19 PM IST

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം,​ ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി സഖ്യസേന

READ ENGLISH VERSION
saudi-arabia-

റിയാദ് : സൗദി അറേബ്യൻ നഗരങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈൽ ആക്രമണം തകർത്ത് സൗദി സഖ്യ സേന. സൗദി നഗരങ്ങളായ തായിഫ്,​ യാൻബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാൻ അനുകൂല ഹൂതി ഭീകരർ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. മിസൈലുകൾ സൗദി സഖ്യസേന ആകാശത്ത് വച്ച് തന്നെ തകർത്തു. സൗദിക്ക് നേരെ ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സൈനിക നീക്കങ്ങളെ രാജ്യം ശക്തമായി നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ യു.എസ് - ഇറാൻ സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ ഗൾഫ് മേഖലയിലും ആശങ്ക സൃഷ്ടിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI, SAUDI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360