SignIn
Kerala Kaumudi Online
Thursday, 24 September 2026 10.53 AM IST

പ്രവാസികൾ സൂക്ഷിക്കൂ, ഈ കൊടും ചതിയിൽ വീഴരുത്; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
യുഎഇ

ദുബായ്: ലോകത്ത് ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഈ കണക്ക് ക്രമാതീതമായി ഉയർന്നു. ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ദിനംപ്രതി തട്ടിപ്പുകാരുടെ രീതികളും മാറിവരികയാണ്. മലയാളികളായ പ്രവാസികൾ ധാരാളമുള്ള യുഎഇയിലും സമാനമായ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്.

ഇപ്പോഴിതാ വ്യക്തിഗത വിവരങ്ങളോ പണമോ തട്ടിയെടുക്കാനായി യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വീഡിയോകൾ, ശബ്‌ദരേഖകൾ, ചിത്രങ്ങൾ എന്നിവ നിർമിച്ചുകൊണ്ടുള്ള ഡീപ്‌ഫേക്ക് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മാനവ വിഭവശേഷി - സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ചതാണെന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ ജനങ്ങളെ കബളിപ്പിക്കാനായി തട്ടിപ്പുകാർ ഉപയോഗിച്ചേക്കാമെന്നും ബോധവൽക്കരണ ക്യാമ്പെയ്‌നിലൂടെ മുന്നറിയിപ്പ് നൽകി.

എങ്ങനെ സ്വയം സംരക്ഷിക്കാം?

ഒരു വീഡിയോയോ ശബ്‌ദസന്ദേശമോ കണ്ടാലുടൻ അത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ആളുകളെയും സ്ഥാപനങ്ങളെയും അനുകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വ്യാജവീഡിയോകൾ വിശ്വസിച്ച് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അറിയിപ്പുകളോ സന്ദേശങ്ങളോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

സ്ഥിരീകരിക്കാത്ത സന്ദേശങ്ങളോ ഫോൺ കോളുകളോ വന്നാൽ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങൾ പങ്കുവയ്‌ക്കരുത്. മാത്രമല്ല, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്നും മന്ത്രാലയം അറിയിച്ചു. സഹായത്തിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളായ 600590000 എന്ന നമ്പർ (ഇത് വാട്‌സാപ്പിലും ലഭ്യമാണ്), വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്താം.

English Summary

The UAE Ministry of Human Resources and Emiratisation has warned residents about deepfake scams using fake videos, voices and images to steal money or personal information. People are advised to verify messages through official channels, avoid sharing banking details, and check links before clicking.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE DEEPFAKE SCAM, DUBAI ONLINE FRAUD, UAE MALAYALAM NEWS, DEEPFAKE FRAUD WARNING, UAE EXPATRIATES SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360