SignIn
Kerala Kaumudi Online
Monday, 21 September 2026 3.56 PM IST

യുഎഇ  ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ്  അഹമ്മദ്  ബിൻ  റാഷിദ്  അൽ  മക്തൂം  അന്തരിച്ചു, പത്ത് ദിവസത്തെ ദുഃഖാചരണം

sheikh-ahmed-bin-rashid-
ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മരണത്തോടനുബന്ധിച്ച് ഇന്നുമുതൽ പത്ത് ദിവസത്തേയ്ക്ക് ദുബായിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം രാഷ്ട്ര പതാക താഴ്‌ത്തിക്കെട്ടും.

സഹോദരന്റെ മരണത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ കുറിപ്പും പങ്കുവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ദുബായ് കിരീടാവകാശിയായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്റെ അമ്മാവന്റെ മരണത്തിൽ അനുശോചിച്ചു.

ദുബായ് സ്ഥാപകനും മുൻ ഭരണാധികാരിയും ഉപരാഷ്ട്രപതിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനായിരുന്നു ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായ് പൊലീസ് ആന്റ് പബ്ലിക് സർവീസസിന്റെ ഡെപ്യൂട്ടി ചെയർമാനായും അൽ വസ്‌ൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ്ബ് സ്ഥാപിക്കുന്നതിൽ ഷെയ്ഖ് അഹമ്മദ് നിർണായക പങ്കുവഹിച്ചു. 1988ൽ ക്ളബിന്റെ പ്രഥമ ചെയർമാനാവുകയും ചെയ്തു.

English Summary

Sheikh Ahmed bin Rashid Al Maktoum, brother of UAE Vice President and Prime Minister Sheikh Mohammed bin Rashid Al Maktoum, has passed away at 76. Dubai declared 10 days of mourning with flags lowered. He was the youngest son of Dubai's founder and served in significant public and sports roles, including Deputy Chairman of Dubai Police.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEIKH AHMED BIN RASHID AL MAKTOUM, UAE, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360