SignIn
Kerala Kaumudi Online
Friday, 21 August 2026 8.22 AM IST

വിസ  ഇളവുകൾ  നിർത്തലാക്കി  കുവൈറ്റ്; പുതിയ തീരുമാനം സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

kuwait
പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന വിസ ഇളവുകൾ നിർത്തലാക്കി കുവൈറ്റ്. വിസിറ്റ് വിസകൾ ദീർഘിപ്പിച്ചതാണ് നിർത്തലാക്കിയത്. ഇനി മുതൽ സാധാരണ കാലാവധി മാത്രമായിരിക്കും വിസയ്ക്ക് നൽകുക. സെപ്‌തംബർ ഒന്ന് മുതൽ പുതിയ നടപടി പ്രാബല്യത്തിൽ വരും.

പ്രാദേശിക യുദ്ധകാലത്ത് പ്രഖ്യാപിച്ച സന്ദർശന വിസകൾക്കും ആബ്‌സെൻസ് പെർമിറ്റുകൾക്കുമുള്ള എല്ലാ കാലാവധിയും സെപ്തംബർ ഒന്ന് മുതൽ അവസാനിപ്പിക്കുമെന്നും യുദ്ധത്തിന് മുമ്പുള്ള നടപടിക്രമങ്ങളിലേക്ക് മടങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കുവൈറ്റ് അധികാരികൾ സന്ദർശന വിസകളുടെയും വിദേശത്ത് കൂടുതൽ കാലം താമസിക്കാൻ നൽകുന്ന പെർമിറ്റുകളുടെയും കാലാവധി സ്വയമേവ നീട്ടുകയായിരുന്നു.

രാജ്യത്തിന് പുറത്ത് തങ്ങാൻ പ്രവാസികൾക്ക് നൽകിയിട്ടുള്ള പ്രത്യേക കാലാവധിയും സെപ്‌തംബർ ഒന്നിന് അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ നിന്ന് പുറത്തുപോകുന്നവർക്ക് ഓഗസ്റ്റ് 31 വരെ ഈ കാലാവധി സാധുവായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏകീകൃത സർക്കാർ ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേൽ വഴി നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ്, ഒരു ആബ്‌സൻസ് പെർമിറ്റിന്റെ കാലഹരണ തീയതി നിർണയിക്കുന്നതിനുള്ള ഔദ്യോഗികവും അംഗീകൃതവുമായ രേഖയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

English Summary

Kuwait has ended visa extensions introduced in connection with the West Asian conflict. Visit visas will now be issued only for their standard duration. The new rule will take effect from September 1.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUWAIT, KUWAIT VISA, VISA EXTENSIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360