അബുദാബി: ഇന്ത്യയിലെന്നപോലെ യുഎഇയിലും ഐഫോൺ ആവേശം അലയടിക്കുകയാണ്. ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവയുടെ ഔദ്യോഗിക ലോഞ്ചിന് മുൻപുതന്നെ ലാഭം കൊയ്യാനുള്ള അവസരമായാണ് പല പ്രവാസികളും ഇതിനെ കാണുന്നത്. ദുബായിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിൽ നിന്നായി രണ്ട് ദിവസത്തിനുള്ളിൽ 76 ഐഫോണുകൾ പ്രീ-ഓർഡർ ചെയ്യുന്നതിനായി ഇന്ത്യൻ പ്രവാസികളായ റൈഹാനും മുഹമ്മദ് ഷബീബും 5,50,000 ദിർഹമാണ് (5,27,92,492.50 രൂപ) ചെലവഴിച്ചത്.
ഐഫോൺ സ്വന്തമാക്കാൻ സാധിക്കില്ലേയെന്ന് ഭയന്ന് ദുബായ് മാളിന് പുറത്ത് തങ്ങളുടെ കാറിലായിരുന്നു ഈ സുഹൃത്തുക്കൾ രാത്രി കഴിച്ചുകൂട്ടിയത്. 'ഞങ്ങൾ മാളിന് അടുത്താണ് താമസിക്കുന്നത്. എങ്കിലും ഉറങ്ങിപ്പോകുമോയെന്ന് ഭയമുണ്ടായിരുന്നു. അതുകൊണ്ട് കാറിൽ രാത്രി ചെലവഴിക്കുകയും രാവിലെ ആറ് മണിക്ക് തന്നെ സ്റ്റോറിലെത്തുകയും ചെയ്തു'- റൈഹാൻ പറയുന്നു.
വെള്ളിയാഴ്ച രാവിലെ ദുബായ് മാളിൽ നിന്ന് ഇരുവരും 14 ഫോണുകൾ വാങ്ങി. തുടർന്ന് 'മാൾ ഓഫ് ദി എമിറേറ്റ്‌സിൽ' എത്തി 22 എണ്ണം കൂടി സ്വന്തമാക്കി. ഉച്ചയോടെ ഐഫോൺ ഏകദേശം മുഴുവനും വിറ്റുതീർന്നുവെന്ന് ഇവർ പറയുന്നു. വിപണിയിലിറക്കി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ യഥാർത്ഥ വിലയേക്കാൾ 2000 ദിർഹം വരെ അധികം നൽകി ഐഫോൺ സ്വന്തമാക്കാൻ ആളുകൾ തയ്യാറായിരുന്നുവെന്ന് ഷബീബ് പറഞ്ഞു. മിക്കവയും 500 മുതൽ 1,000 ദിർഹം വരെ അധിക വിലയ്ക്കാണ് വിറ്റത്. പുറത്തിറങ്ങുന്ന ദിവസം തന്നെ ഫോൺ സ്വന്തമാക്കാൻ ആളുകൾ ആഗ്രഹിക്കുന്നു. അതിനായി അധിക തുക നൽകാനും അവർ തയ്യാറാണെന്നും ഷബീബ് വ്യക്തമാക്കി.
കൂടുതലായി 40 ഫോണുകൾ കൂടി ബുക്ക് ചെയ്തിട്ടുണ്ടെന്നും അവ ഇന്നുതന്നെ കൈപ്പറ്റാൻ സാധിക്കുമെന്നും റൈഹാനും ഷബീബും പറഞ്ഞു. എല്ലാ ഫോണുകൾക്കുംകൂടി കൂടി ആകെ 5,50,000 ദിർഹത്തിലധികം തുകയാണ് ഞങ്ങൾ ചെലവഴിച്ചതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.
Indian expatriates Raihan and Mohammed Shabib pre-ordered 76 iPhone 18 Pro and Pro Max devices in Dubai, spending 550,000 AED. They reportedly slept in their car outside Dubai Mall to secure the phones for the official launch, quickly reselling many at a significant premium due to high demand.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |