ദുബായ്: പ്രവാസിയായ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ കാറിൽ മരിച്ച നിലയിൽ. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് ദുബായിൽ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സഹോദരങ്ങളായ അഷറഫ്, സൈനുദ്ദീൻ എന്നിവർക്കൊപ്പം ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. രാത്രിയായിട്ടും ഫിറോസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവർ നടത്തിവരുന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അവശ നിലയിൽ കിടക്കുന്നതായി ഫിറോസിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് അധികൃതരെത്തി കാറിന്റെ ചില്ല് തകർത്ത് ഫിറോസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫിറോസിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാട്ടിലെയും വിദേശത്തെയും സുഹൃത്തുക്കളും ബന്ധുക്കളും.
T.V. Firose (32), a native of Chithari, Kanhangad in Kasaragod, was found dead inside a car parked outside his supermarket in Dubai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |