SignIn
Kerala Kaumudi Online
Friday, 11 September 2026 5.31 PM IST

ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

sheikh-mohammed-
ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി

ഷാർജ: അൽ ഖാസിമി ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്‌ദുള്ള ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്‌ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനാണ് അന്തരിച്ച ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി.

നിര്യാണത്തിൽ ഷാർജ റൂളേഴ്‌സ് കോർട്ട് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വെള്ളിയാഴ്‌ച അസർ നമസ്‌കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ അന്ത്യ കർമങ്ങൾ നടക്കും. നമസ്‌കാരത്തിന് ശേഷം ഭൗതികശരീരം അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഷാർജ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Sheikh Mohammed bin Salem bin Sultan Al Qasimi, a member of Sharjah’s ruling family, has died. He was the brother of Sharjah Deputy Ruler Sheikh Abdullah bin Salem Al Qasimi and Sheikh Abdulrahman bin Salem Al Qasimi. Sharjah has announced three days of official mourning, with funeral prayers scheduled at King Faisal Mosque.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEIKH MOHAMMED BIN SALEM AL QASIMI, SHARJAH ROYAL FAMILY, SHARJAH ROYAL DEATH, SHEIKH ABDULLAH BIN SALEM AL QASIMI, SHARJAH MOURNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360