റിയാദ്: ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി റിയാദിലെ ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യക്കാർ കെട്ടിടങ്ങളുടെ ചില്ലുകൾക്കും ജനലുകൾക്കും സമീപവും വീടുകളുടെ ടെറസിലും ബാൽക്കണിയിലും നിൽക്കരുതെന്നാണ് കർശന നിർദേശം. അപായസൂചന ലഭിച്ചാൽ അത് പിൻവലിക്കുന്നതുവരെ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നതിനാലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വീടിനകത്തോ കെട്ടിടത്തിനകത്തോ ജനലുകളില്ലാത്ത മുറികളുണ്ടെങ്കിൽ ഇതിലേക്ക് മാറണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നവർ തൊട്ടടുത്ത കെട്ടിട്ടങ്ങളിലേക്കോ സുരക്ഷിതമായ ഇടത്തേക്കോ മാറണം. വ്യോമാക്രമണമോ മറ്റോ നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ ശ്രമിക്കരുത്. ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എംബസി അറിയിച്ചു. മക്കാ, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ നിന്ന് 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ നിന്ന് 998 എന്ന നമ്പറിലും അടിയന്തര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്.
The Indian Embassy in Riyadh has issued a safety advisory for Indian nationals in Saudi Arabia amid ongoing Houthi missile and drone attacks. Indians have been advised to stay away from windows, glass doors, rooftops and balconies, and to remain indoors until an all-clear signal is issued after an alert.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |