യുഎഇയിൽ 2027ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു; മുൻകൂട്ടി പ്ളാൻ ചെയ്താൽ പ്രവാസികൾക്ക് അവധി നീട്ടാം
1 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 29, 2026 11:21 AM IST
പ്രതീകാത്മക ചിത്രം
അബുദാബി: യുഎഇയിൽ 2027ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ദേശീയ, മതപരമായ സന്ദർഭങ്ങൾ കണക്കിലെടുത്താണ് യുഎഇയിൽ കൂടുതൽ അവധിയും കണക്കാക്കുന്നത്. ഇതിൽ ഇസ്ളാമിക കലണ്ടർ അനുസരിച്ചുള്ള അവധി ദിനങ്ങളും ഉൾപ്പെടും.
2027ലെ പൊതുഅവധി ദിനങ്ങൾ
ന്യൂ ഇയർ- ജനുവരി 1 2027, വെള്ളി
ഈദ് അൽ ഫിത്തർ (റമദാൻ)- ഫെബ്രുവരി എട്ട് തിങ്കളിന് ആരംഭിക്കും. പിറ കാണുന്നതിനനുസരിച്ച് മൂന്ന് ദിവസമോ നാല് ദിവസമോ അവധി ലഭിക്കും
അറഫ ദിനവും അതിന് പിന്നാലെ ഈദ് അൽ അദ്ഹ- മേയ് 15 മുതൽ മേയ് 18 വരെ നാല് ദിവസം
മുഹറം - ജൂൺ ആറ് ഞായർ (പിറ കാണുന്നതിനനുസരിച്ച് മാറ്റം വരാം)
പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം- ഓഗസ്റ്റ് 14 ശനി
ഈദ് അൽ ഇത്തിഹാദ് - ഡിസംബർ രണ്ട്, മൂന്ന് വെള്ളിയും ശനിയും
അവധി ദിനങ്ങൾക്കായി മുൻകൂട്ടി പ്ളാൻ ചെയ്യാം
ജനുവരി ഒന്ന് വെള്ളിയായതിനാൽ വാരാന്ത്യ അവധി കൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. രണ്ട് ദിവസത്തെ ലീവിന് മുൻകൂറായി അപേക്ഷ നൽകിയാൽ മൊത്തത്തിൽ അഞ്ച് ദിവസം ആസ്വദിക്കാം.
ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് മാർച്ച് എട്ട് തിങ്കളാഴ്ച ലീവെടുത്താൽ റമദാൻ 29 ദിവസമാണെങ്കിൽ ആകെ ആറ് ദിവസത്തെ അവധി ലഭിക്കും. റമദാൻ 30 ദിവസമാണെങ്കിൽ ഒമ്പത് ദിവസത്തെയും (മാർച്ച് 6 ശനിയാഴ്ച മുതൽ മാർച്ച് 14 ഞായറാഴ്ച വരെ) നീണ്ട അവധി ലഭിക്കും.
അറഫാ ദിനത്തിലും ഈദ് അൽ അദ്ഹയിലും മൂന്ന് ദിവസം മുൻകൂട്ടി ലീവെടുത്താൽ മേയ് 15 ശനിയാഴ്ച മുതൽ മേയ് 23 ഞായറാഴ്ച വരെയുള്ള പൊതുഅവധി കൂടി ഉൾപ്പെടുമ്പോൾ ഏഴ് ദിവസത്തെ അവധി ലഭിക്കും.
നാല് ദിവസത്തെ നീണ്ട അവധിയായി പ്രതീക്ഷിക്കുന്ന ഈദ് അൽ ഇത്തിഹാദ് സമയത്ത്, ഡിസംബർ ഒന്ന് ബുധനാഴ്ച കൂടി അവധിയെടുക്കുകയാണെങ്കിൽ ആകെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
English Summary
The UAE has announced its expected public holidays for 2027, including New Year’s Day, Eid al-Fitr, Eid al-Adha, Islamic New Year, Prophet Muhammad’s birthday, and Eid Al Etihad. Residents can combine annual leave with public holidays and weekends to enjoy extended breaks. Islamic holiday dates may change depending on moon sightings.
RELATED TOPICS: UAE, UAE PUBLIC HOLIDAYS, UAE PRAVASI, UAE EXPATS, UAE 2027 PUBLIC HOLIDAYS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്രിന്റെ ആക്രമണത്തിനിരയായിട്ടും ധീരമായി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇന്നലെയാണ്