ന്യൂഡൽഹി: രാജ്യത്ത് വാഹന മോഷണ കേസുകൾ വർദ്ധിക്കുന്നതായി കണക്കുകൾ പുറത്തിവിട്ട് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. എൻസിആർബിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഓരോ 2.3 മിനിറ്റിലും ഒരു വാഹനം വീതം മോഷ്ടിക്കപ്പെടുന്നു. 2024ൽ മാത്രം ഇന്ത്യയിലാകെ രണ്ട് ലക്ഷത്തിലധികം (2.3 ലക്ഷം) വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ഹരിയാനയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടത് (6,15,578 വാഹനങ്ങൾ). ഡൽഹിയിൽ 1,40,139 വാഹനങ്ങളുടെ മോഷണം റിപ്പോർട്ട് ചെയ്‌തപ്പോൾ, ബീഹാറിൽ 28,411 വാഹനങ്ങളും മഹാരാഷ്ട്ര 26,782, ഉത്തർപ്രദേശ്-20,315, രാജസ്ഥാൻ -17,353, മദ്ധ്യപ്രദേശ്- 14,644, കർണാടക-11,659 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മോഷണങ്ങളുടെ കണക്കുകൾ.
കേരളത്തിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് 1,701 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിൽ 7,663 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ലഡാക്കിലാണ് ഏറ്റവും കുറവ് വാഹനങ്ങൾ (2) മോഷ്‌ടിക്കപ്പെട്ടത്. ലക്ഷദ്വീപിൽ ഒരു വാഹനവും മോഷണം പോയിട്ടില്ല. (0), ആൻഡമാൻ നിക്കോബാർ ദീപുകളിൽ മൂന്ന് വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന വാഹന മോഷണങ്ങൾ വാഹന ഉടമകൾക്കും സുരക്ഷാ ഏജൻസികൾക്കും ഒരുപോലെ തലവേദനയായി മാറിയിരിക്കുകയാണ്.
The National Crime Records Bureau (NCRB) reports a significant rise in vehicle thefts across India. In 2024, over 2.3 lakh vehicles were stolen, with one vehicle reported stolen every 2.3 minutes. Haryana recorded the highest number of thefts, followed by Delhi, highlighting a growing concern for vehicle owners and security agencies nationwide.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |