
മെെസൂരു: ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനുവാണ് (20) മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിംഗ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ രാവിലെ സർവീസ് റോഡിൽ അലീനയും സുഹൃത്തും സഞ്ചരിച്ച വാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ ഇന്ന് എത്തിയശേഷം സംസ്കാരം നടത്തും. അമ്മ: ലിൻസി സൂസൻ അനു, സഹോദരൻ: അലൻ അനു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |