ബെംഗളുരു: ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി (28) ആണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്‌സായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവെ കുടിൽഗേറ്റ് എന്ന സ്ഥലത്ത് വച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ രഞ്ജിത്ത് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |