SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.56 PM IST

'താമര വിരിയിക്കാൻ കോടികൾ'; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ

bjp
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിയുടെ കേന്ദ്ര പാർട്ടി ആസ്ഥാനത്തിന് ലഭിച്ച ആകെ തുക 1,472.8 കോടി രൂപ. അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2026 മാർച്ച് 15ന് ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്ന തുക 6,722.6 കോടി രൂപയായിരുന്നു. മേയ് ആറിന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു.

അസം, തമിഴ്നാട്, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ കേന്ദ്ര ആസ്ഥാനവും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാ ഘടകങ്ങളും ചേർന്ന് ആകെ 160 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അസമിലാണ്. 96.3 കോടി രൂപയാണ് അസമിൽ ചെലവഴിച്ചത്. തമിഴ്നാട്ടിൽ 51.6 കോടിയും പുതുച്ചേരിയിൽ 11.9 കോടിയും ചെലവഴിച്ചു.

അസമിലെ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട ബിജെപിയുടെ കണക്കുകൾ പ്രകാരം, പൊതുപാർട്ടി പ്രചാരണത്തിനായി 76.7 കോടി രൂപയാണ് പാർട്ടി ചെലവഴിച്ചത്. ഇതിൽ ബിജെപിയുടെ കേന്ദ്ര ഘടകം ചെലവഴിച്ച 23.1 കോടി രൂപയും ഉൾപ്പെടുന്നു. കൂടാതെ, സ്ഥാനാർഥികൾക്കായി 19.5 കോടി രൂപയും പാർട്ടി ചെലവഴിച്ചു.

അസമിൽ ബിജെപിയുടെ താരപ്രചാരകരുടെ യാത്രാ ചെലവിനായി 27.3 കോടി രൂപ ചെലവഴിച്ചു. പരസ്യങ്ങൾക്കായി 37 കോടി രൂപയും പ്രചാരണ സാമഗ്രികൾക്കായി 8.9 കോടി രൂപയും സംസ്ഥാന ഘടകത്തിന്റെ മറ്റ് ചെലവുകൾക്കായി 2.3 കോടി രൂപയും ചെലവഴിച്ചു.

തമിഴ്നാട്ടിൽ പൊതുപാർട്ടി പ്രചാരണത്തിനായി 44.5 കോടി രൂപ ചെലവഴിക്കാൻ ബിജെപി അനുമതി നൽകിയിരുന്നു. സ്ഥാനാർഥികൾക്കായി ഏഴ് കോടി രൂപയാണ് ചെലവഴിച്ചത്. ഇതേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവിട്ട ചെലവ് കണക്കിൽ കോൺഗ്രസ് ആകെ 248.6 കോടി രൂപയാണ് ചെലവഴിച്ചതായി വ്യക്തമാക്കിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

English Summary

The BJP received ₹1,472.8 crore during the assembly elections in West Bengal, Assam, Kerala, Tamil Nadu and Puducherry. Its account balance rose from ₹6,722.6 crore on March 15 to ₹7,627.2 crore by May 6. The party spent ₹160 crore in Assam, Tamil Nadu and Puducherry, including ₹130.4 crore on general election campaigning. Congress claimed BJP spent ₹248.6 crore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP ELECTION SPENDING, BJP 1472 CRORE, FIVE STATE ELECTIONS, ELECTION FUND KERALA, BJP EXPENSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360