
ശ്രീനഗർ: ജമ്മുകാശ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂർ സെക്ടറിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3.50ഓടെയായിരുന്നു സംഭവം. സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ്‌സ് അറിയിച്ചു. സ്ഫോടനത്തിനുപിന്നാലെ കൂടുതൽ സേന മേഖലയിൽ എത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ അഖ്നൂർ സെക്ടറിൽ തുരുമ്പെടുത്ത മോർട്ടാർ ഷെൽ സൈന്യം നിർവീര്യമാക്കിയിരുന്നു. കുപ്‌വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കർണ പ്രദേശത്ത് നടത്തിയ തെരച്ചിലിൽ സുരക്ഷാസേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |