മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേർ കൂടി അറസ്റ്റിൽ. അക്രമികൾക്കായി തോക്ക് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ പുരുഷന്മാർ. സ്ത്രീകൾ അവ മൂന്ന് അക്രമികൾക്കും എത്തിച്ചുകൊടുത്തു. അതേസമയം ടൈഗർ ഷ്റോഫ് ആയിരുന്നില്ല മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടാണ് സംഘം മുംബയിലെത്തിയത് എന്നാണ് വിവരം. ബിഹാർ സ്വദേശി റിത്വിക് എന്ന റോഷൻ (22), ഹരിയാന സ്വദേശികളായ റേഹാൻ (18), ഫൂൽ സിംഗ് (18) എന്നിവരാണ് കേസിൽ ആദ്യം പിടിയിലായ പ്രതികൾ.
ഉന്നത വ്യക്തിയെ വധിക്കാനാണ് പ്രതികൾ മുംബയിലെത്തിയതെങ്കിലും പരിശോധനയിൽ അത് സാദ്ധ്യമല്ലെന്ന് കണ്ടതോടെയാണ് ടൈഗറിന് നേരെ തിരിഞ്ഞത്. ടൈഗർ ഷ്റോഫിന് പൊലീസ് സംരക്ഷണമില്ല എന്നത് പ്രതികൾ മനസിലാക്കിയ ശേഷമാണ് ആക്രമണം നടക്കിയത്.
വെടിവെപ്പിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അനിൽ പണ്ഡിറ്റിന്റെ സഹായി നേരത്തെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റിന്റെ സഹായിയായ സമീറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നതിനായി മൂന്ന് പേരെ നിയോഗിച്ചതും അവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതും കാലിഫോർണിയയിൽ താമസമാക്കിയ അനിൽ പണ്ഡിറ്റാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഉൾപ്പെട്ടയാൾക്ക് മുൻകൂറായി ഇയാൾ പണം നൽകിയെന്നും ആക്രമണം നടത്താനായി റേഹാൻ എന്നയാൾക്ക് 35000 രൂപ വാഗ്ദാനം നൽകിയെന്നുമാണ് വിവരം. റേഹാന്‍ വിദേശത്ത് സ്ഥിരതാമസത്തിനുള്ള സഹായവും ഇയാൾ വാഗ്ദാനം ചെയ്തു.
Four more individuals, including two women who delivered weapons and two men who arranged them, have been arrested concerning the attack on Bollywood actor Tiger Shroff. Police revealed the original target was a high-profile individual, but attackers shifted to Shroff due to his lack of police protection. A helper of the suspected mastermind, Anil Pandit, linked to the Lawrence Bishnoi gang, was also apprehended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |