SignIn
Kerala Kaumudi Online
Wednesday, 21 October 2026 10.41 AM IST

തലച്ചോറിലെ രക്തസ്രാവം കാരണം കിം ജോങ് ഉൻ ചൈനയിൽ മരിച്ചു? പുതിയ ചിത്രങ്ങളുമായി ഉത്തരകൊറിയ

kim
ഉത്തരകൊറിയ പുറത്തുവിട്ട ചിത്രം

പോങ്യാങ്: ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചതായി അഭ്യൂഹങ്ങൾ. ചൈനയിലെ ആശുപത്രിയിൽ മരിച്ചതായി അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീയാണ് അവകാശപ്പെട്ടത്. കിമ്മിന് കടുത്ത മസ്തിഷ്‌കാഘാതം ഉണ്ടായെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് മരിച്ചെന്നുമാണ് ഇയാൾ പ്രചരിപ്പിച്ചത്. മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും കിമ്മിന്റെ ഇളയ സഹോദരി കിം യോങ് അധികാരം ഏറ്റെടുത്തെന്നും ഇയാൾ പറഞ്ഞു.

എന്നാൽ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം ഇതിന് മറുപടിയായി കിമ്മിന്റെ പുതിയ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിം മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. കിമ്മുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി അഭ്യൂഹങ്ങൾ നേരത്തേയും പ്രചരിച്ചിരുന്നു. ഗുരതരമായ രോഗമാണെന്നും മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്തിടെ പ്രചാരണമുണ്ടായി.

ലോകത്തെ ഏ​റ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. ഭരണകൂടത്തിന്റെ ഇരുമ്പുമറ ഭേദിച്ച് ഒരു വാർത്തയും ഇവിടെനിന്ന് പുറത്തുവരാറില്ല. അതിനാൽത്തന്നെ അഭ്യൂഹങ്ങളുടെ കുത്തൊഴുക്കാണ്. എന്നാൽ പ്രചാരണങ്ങൾ സാധൂകരിക്കുന്നതിന് ഒരുതരത്തിലുള്ള തെളിവുകളും അഭ്യൂഹം പ്രചരിപ്പിക്കുന്നവർ പുറത്തുവിടാറില്ല.

ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാ​റ്റിക് പാർട്ടിയുടെ ചെയർമാൻ എന്നാണ് വാൻജുൻ ഷീ സ്വയം വിശേഷിപ്പിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മരിച്ചതായും നേരത്തേ ഇയാൾ പ്രചരിപ്പിച്ചിരുന്നു.

English Summary

Rumors circulated that North Korean leader Kim Jong Un died from a cerebral hemorrhage in a Chinese hospital, with claims his sister took power. A Chinese dissident residing in the US propagated these reports. Within hours, North Korea released a new photo of Kim attending a public event with his daughter, effectively refuting the unverified claims, which are frequent due to the nation's secrecy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIM JONG UN DEATH NEWS, KIM JONG UN BRAIN HEMORRHAGE, KIM JONG UN CHINA NEWS, കിം ജോങ് ഉൻ മരണം, KIM JONG UN LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360