
ന്യൂഡൽഹി: ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ആംആദ്മി - ബി.ജെ.പി - കോൺഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ചൂടിലാണ് 70 നിയമസഭാ മണ്ഡലങ്ങളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും. വൻസുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 220 കമ്പനി കേന്ദ്രസേന, 35,626 ഡൽഹി പൊലീസ് സേനാംഗങ്ങൾ, 19,000 ഹോം ഗാർഡുകൾ എന്നിവയെ സുരക്ഷയ്ക്കായി നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |