
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഉരുകിയ ഇരുമ്പ് വഹിച്ചുകൊണ്ട് പോകുന്ന ലാഡിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്ലാന്റിലെ എസ്എംഎസ് 1, എസ്എംഎസ് 2 യൂണിറ്റുകളിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയെ തുടർന്ന് ഏകദേശം 1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുകിയ ഇരുമ്പ് സമീപത്ത് ജോലി ചെയ്‌തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പന്ത്രണ്ടോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിയന്തര ചികിത്സയ്‌ക്കായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് അപകടത്തിൽപ്പെട്ടവർക്കായുള്ള ചികിത്സാ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |