SignIn
Kerala Kaumudi Online
Sunday, 26 July 2026 2.49 AM IST

പാറ്റകളുടെ ആദ്യ വിജയം സൂപ്പർ

1

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉപമിച്ചതിൽ രോഷാകുലരായവരുടെ കൂട്ടമായിരുന്നു ആദ്യം കോക്രോച്ച് ജനതാ പാർട്ടി. മേയ് 15ന് പ‌രാമർശമുണ്ടായി 16ന് പാ‌ർട്ടി രൂപീകരിക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആദ്യ പോരാട്ടം ഇന്നലെ വിജയം കണ്ടപ്പോൾ പാർട്ടി രൂപീകരണത്തിന്റെ 70ാം ദിനം.

തങ്ങളുടെ ശബ്‌ദമാകാൻ പാർട്ടിക്ക് കരുത്തുണ്ടെന്ന് കരുതി ജെൻസികൾ കൂട്ടത്തോടെ ഒഴുകിയെത്തി. ഇൻസ്റ്റാഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും സി.ജെ.പി വൻഹിറ്റായി. വീഡിയോകൾ വൈറലായി.

കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ ഇൻസ്റ്റ പേജ് തുടങ്ങി മണിക്കൂറുകൾക്കം ഒന്നരക്കോടിയിൽപ്പരം പേർ ഫോളോ ചെയ്‌തു. ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും കടത്തിവെട്ടി. ഇപ്പോൾ 2.63 കോടിയിലധികം ഫോളോവേഴ്സ്. ഇതിനിടെ പലതവണ പേജ് നീക്കിയെങ്കിലും വൻപ്രതിഷേധമുയർന്നതോടെ തിരിച്ചുവന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ എക്‌സ് അക്കൗണ്ടും കേന്ദ്രസർക്കാർ പുന:സ്ഥാപിച്ചു. മതേതര,സോഷ്യലിസ്റ്റ്,ജനാധിപത്യ, മടിയൻ പാർട്ടിയെന്നാണ് മുദ്രാവാക്യം. രജിസ്റ്റർ ചെയ്യുന്നവരുടെ ജാതി,​മതം,​ലിംഗം നോക്കില്ല.

അംഗത്വ യോഗ്യത

 തൊഴിലില്ലാത്തവർ, മടിയന്മാർ

 ഓൺലൈനിലായിരിക്കണം 11 മണിക്കൂറെങ്കിലും

 പോയിന്റുകൾ നിരത്തി ആഞ്ഞടിക്കാൻ കഴിയണം

പ്രകടനപത്രിക

1 റിട്ട. ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല

2 വോട്ട് ഇല്ലാതാക്കിയാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ അറസ്റ്റ് ചെയ്യും

3 നിലവിലെ അംഗബലം വർദ്ധിപ്പിക്കാതെ പാർലമെന്റിൽ 50% സ്ത്രീ സംവരണം

4 അംബാനിക്കും അദാനിക്കും ഉടമസ്ഥതയുള്ള മാദ്ധ്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും

5 കൂറുമാറുന്നവരെ 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360