SignIn
Kerala Kaumudi Online
Sunday, 26 July 2026 2.48 AM IST

പരീക്ഷാ തിരിമറി: ഛത്തീസ്ഗഢ് പി.എസ്.സി മുൻ ചെയർമാൻ അറസ്റ്റിൽ

jk

റായ്പൂർ: ഛത്തീസ്ഗഢിൽ പബ്ലിക് സർവീസ് കമ്മിഷൻ മുൻ ചെയർമാൻ തമൻ സിംഗ് സോൻവാനിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തു. ദീർഘനാളായി ആരോപണ വിധേയനായ ഇദ്ദേഹത്തെ ചോദ്യപേപ്പർ ചോർച്ച, മാർക്ക് തിരിമറി, കോഴ വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അനധികൃത സമ്പാദ്യങ്ങൾ സംബന്ധിച്ച ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകൻ സോൻവാനിയയ്ക്ക് കഴിഞ്ഞില്ല.

2024ൽ സി.ബി.ഐ സോൻവാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നടന്ന സാമ്പത്തിക ഇടപാടുകളെയും കള്ളപ്പണം വെളുപ്പിക്കലിനെയും കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുതിയ അറസ്റ്റ്. 2020, 2021വർഷങ്ങളിൽ സി.ജി പി.എസ്.സി നടത്തിയ സംസ്ഥാന സർവീസ് പരീക്ഷകളിൽ വ്യാപകമായ തിരിമറികൾ ആരോപിക്കപ്പെട്ടു. ചോദ്യപേപ്പർ ചോർത്തുകയും തങ്ങൾക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി റിക്രൂട്ട്‌മെന്റ് രീതികളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360