SignIn
Kerala Kaumudi Online
Wednesday, 02 September 2026 11.16 AM IST

'ബിരിയാണി കഴിക്കാൻ പുറത്തുപോയതിന് അദ്ധ്യാപിക ശകാരിച്ചു': പ്ലസ് വൺ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

jhanvi
ജാൻവി

ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിജീവനൊടുക്കി. ദാബുവ സ്വദേശിയായ 16 കാരി ജാൻവിയാണ് മരിച്ചത്. ക്ലാസിൽ ബഹളമുണ്ടാക്കിയതിന് അദ്ധ്യാപിക മണിക്കൂറുകളോളം കുട്ടിയെ വെയിലത്ത് നിർത്തിയെന്നും ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കുടുംബം ആരോപിച്ചു.

ഫരീദാബാദ് ദാബുവ കോളനിയിലെ ഗാസിപൂർ റോഡിലുള്ള സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൂന്നാംനിലയിൽ നിന്ന് താഴേക്ക് ചാടിയ കുട്ടിയെ ഉടൻ തന്നെ സ്കൂൾ ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തന്റെ മകളെ അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പിതാവ് ആരോപിച്ചു. ഉച്ചഭക്ഷണത്തെ ചൊല്ലി സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തിൽ തന്റെ മകൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്നും എന്നാൽ അദ്ധ്യാപിക മകളെ നാലുമണിക്കൂറോളം വെയിലത്ത് നിർത്തി അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോടും പറയാതെ ബിരിയാണി കഴിക്കാൻ പുറത്തുപോയതിനാണ് അദ്ധ്യാപിക കുട്ടിയെ ശകാരിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ സ്കൂൾ പ്രിൻസിപ്പൽ നിഷേധിച്ചു. കുട്ടിയെ ശിക്ഷിച്ചെന്ന ആരോപണം തെറ്റാണെന്നും ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ച് പുറത്തിറങ്ങിയ ശേഷമാണ് കുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിനൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ നിയമനടപടികൾ ആരംഭിക്കുമെന്നും ദാബുവ എസ്എച്ച്ഒ സുമേർ സിംഗ് പറഞ്ഞു.

English Summary

The incident occurred around 1 p.m. on Tuesday at a private school on Ghazipur Road in Dabuwa Colony, Faridabad. The student jumped from the third floor of the school building. School staff immediately rushed her to a hospital, but she could not be saved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS ONE STUDENT DEATH, TEACHER PUNISHMENT, BIRIYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360