വാഷിംഗ്‌ടൺ: തനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. നീതിന്യായ വ്യവസ്ഥയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
'യുഎസ് കോടതിയുടെ തീരുമാനത്തെ ഞാൻ എളിമയോടെയും നീതിന്യായ പ്രക്രിയയോടുള്ള ആഴമായ ബഹുമാനത്തോടെയും സ്വാഗതം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടനീളം സത്യത്തിലും നീതിയിലും നിയമവാഴ്ചയിലുമുള്ള ഞങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടർന്നു. ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി'- എന്നാണ് അദാനി എക്‌സിൽ കുറിച്ചത്.
യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി നിക്കോളാസ് ഗരൗഫിസ് ആണ് ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരായ കേസുകൾ റദ്ദാക്കിയത്. ഇന്ത്യയിലെ സോളാർ പവർ കരാറുകളുമായി ബന്ധപ്പെട്ട കൈക്കൂലി പരാതിയിന്മേലാണ് ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്. പദ്ധതിയിലൂടെ യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.
ഗൗതം അദാനിക്കും മറ്റ് പ്രതികൾക്കുമെതിരായ ക്രിമിനൽ കേസ് ഒരിക്കലും കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ ജൂലായിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ ദുർബലമാണെന്നും, പ്രധാനമായും ഇന്ത്യയെ കേന്ദ്രീകരിച്ചാണെന്നും, നീതിയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുറ്റങ്ങളും ശാശ്വതമായി തള്ളിക്കളയാൻ നിർദേശിക്കുകയായിരുന്നു.
Chairman Gautam Adani welcomed a US court's dismissal of criminal charges against him. The cases, related to bribery over Indian solar contracts and alleged misleading of US investors, were dismissed by Judge Nicholas Garaufis. The US Justice Department had earlier found the prosecution weak and unmerited, failing to serve justice interests. Adani expressed deep respect for the legal process.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |