ന്യൂഡൽഹി: 2026ലെ ഗ്ലോബൽ പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് തിരിച്ചടി. 2026ലെ റാങ്കിംഗിൽ ഇന്ത്യ 125-ാംസ്ഥാനത്തേക്ക് താഴ്‌ന്നു. 2024ൽ 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ ഒരു സ്ഥാനം കൂടി പുറകിലേക്ക് പോയിരിക്കുകയാണ്. 2021നും 2023നും ഇടയിൽ 127-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യൻ പാസ്‌പോർട്ട് നമീബിയ, ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്ബെക്കിസ്ഥാൻ എന്നിവയെക്കാൾ പിന്നിലാണ്. എന്നാൽ അസർബെെജാൻ, കിർഗിസ്ഥാൻ എന്നിവയെക്കാൾ മുന്നിലാണ്. നിലവിൽ 26 രാജ്യങ്ങളിലേക്ക് മാത്രമേ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയൂ. ഭൂട്ടാൻ, നേപ്പാൾ, ജമെെക്ക, മക്കാവു, പാലസ്തീൻ, ടുണീഷ്യ, അംഗോള, ബാർബഡോസ് തുടങ്ങിയ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.
എന്നാൽ അമേരിക്ക, യുകെ, ജർമ്മനി, ഫ്രാൻൻസ്, ചെെന, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ 88 പ്രധാന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴും വിസ ആവശ്യമാണ്. ചെെന 104-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് 166-ാം സ്ഥാനത്തും നേപ്പാൾ 164-ാം സ്ഥാനത്തും പാകിസ്ഥാൻ 188-ാം സ്ഥാനത്തുമാണ്. ഗ്ലോബൽ പാസ്‌പോർട്ട് സൂചികയിൽ ആദ്യപത്തിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. അമേരിക്കയും ഫ്രാൻസും 11-ാം സ്ഥാനത്താണ്. കാനഡ 13-ാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |