ന്യൂഡൽഹി: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണമായി എടുത്തുകളയുക ഉൾപ്പെടെയുള്ള തീരുമാനങ്ങളുമായി ജി.എസ്.ടി കൗൺസിൽ യോഗം. ജി.എസ്.ടി നിയമപ്രകാരം ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരങ്ങൾ എടുത്തുകളയാനും പ്രോസിക്യൂഷൻ നടപടികൾക്കുള്ള കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും ഇന്ന് ചേർന്ന ജി.എസ്.ടി കൊൺസിൽ യോഗം ശുപാർശ ചെയ്‌തതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
ജി.എസ്.ടി നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കാനും തീരുമാനിച്ചു. പിഴയോ തടവോ അല്ലെങ്കിൽ രണ്ടുമോ എന്നത് കേസിന്റെ സ്വഭാവമനുസരിച്ച് ഇനി കോടതികളുടെ വിവേചനാധികാരത്തിന് വിട്ടുനൽകും. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജി.എസ്.ടി ലംഘനങ്ങൾക്കുള്ള പിഴ 25000 രൂപയിൽ നിന്ന് 10000 രൂപയായി കുറയ്ക്കും. റിട്ടേൺ വൈകുന്നതോ കുടിശിക വരുത്തുന്നതോ ആയ നികുതി ദായകരിൽ നിന്ന് കുടിശിക തുകയും പലിശയും ആനുപാതിക പിഴയും മാത്രമായിരിക്കും ഇനി മുതൽ ഈടാക്കുക. വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഇൻവോയ്‌സുകൾ ഒത്തുനോക്കാനും വ്യാജ ക്രെഡിറ്റുകൾ കണ്ടെത്താനുമുള്ള ശേഷി ജി.എസ്.ടി സിസ്റ്റം കൈവരിച്ചതാണ് ഇളവുകൾക്കും കാരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |