SignIn
Kerala Kaumudi Online
Thursday, 08 October 2026 4.41 PM IST

മൂന്നാം ദിനവും ശക്തമായ പ്രതിഷേധം; സമരത്തിൽ മമത ബാനർജിയും പങ്കെടുത്തേക്കും, രാജ്‌ഘട്ട് മാർച്ചിനും സാദ്ധ്യത

READ ENGLISH VERSION
rahul-gandhi
രാഹുൽ ഗാന്ധി ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ സമരം മൂന്നാംദിനം കൂടുതൽ ശക്തമാകുന്നു. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ വീണ്ടും ശക്തമായ പ്രതിഷേധ പ്രകടനത്തിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനിടെ രാഷ്‌ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യാ സഖ്യം നടത്തുന്നുണ്ടെന്നാണ് വിവരം. ഇന്നത്തെ പ്രതിഷേധ സമരത്തിൽ സമാജ്‌വാദി പാർട്ടിയും മമത ബാനർജി പങ്കെടുത്തേക്കുമെന്നും വിവരമുണ്ട്.

നിരവധി പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പ്രതിഷേധത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് രാജ്‌ഘട്ടിലേക്ക് മാർച്ച് നടത്താനുൾപ്പെടെ സാദ്ധ്യതയുണ്ട്. ഡൽഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്റോറന്റിൽ എംപിമാർക്കായി മല്ലികാർജുൻ ഖാർഗെ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. അതുകഴിഞ്ഞ് എംപിമാർ പുറത്തുവന്നശേഷമാകും ഇന്നത്തെ പ്രതിഷേധം എങ്ങനെയാണെന്ന കാര്യങ്ങൾ വ്യക്തമാവുക.

കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും എംപിമാർ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിക്കുമെന്ന് സൂചനയുണ്ട്. അതിനാൽ രാജ്‌ഘട്ടിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷാ പരിരക്ഷ കേന്ദ്രസർക്കാർ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വസതിക്ക് പുറത്തും ഓഫീസിലും വ്യക്തിഗത സുരക്ഷയ്‌ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

English Summary

Opposition parties have intensified protests demanding the resignation of Chief Election Commissioner Gyanesh Kumar. The INDIA alliance is reportedly planning to meet the President, while more leaders and students are expected to join the demonstrations. A possible march to Rajghat has led to increased police deployment, while security around Gyanesh Kumar has also been strengthened.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR PROTEST, ELECTION COMMISSION INDIA, OPPOSITION PROTEST DELHI, INDIA ALLIANCE PROTEST, RAJGHAT MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360