SignIn
Kerala Kaumudi Online
Monday, 05 October 2026 3.39 PM IST

ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും; ഗ്യാനേഷ് കുമാറിനും രണ്ട് കമ്മിഷണർമാർക്കും സുപ്രീം കോടതി നോട്ടീസ്

gyanesh-kumar
സുപ്രീം കോടതി,​ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി അധികാരം വിനിയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടീസ് നൽകി. ഭരണഘടനാ സ്ഥാപനങ്ങൾ നിയമപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഏകകണ്ഠമായാണോ, ഭൂരിപക്ഷ തീരുമാനപ്രകാരമാണോ, അതോ ചീഫ് ഇലക്ഷൻ കമ്മിഷണർ മാത്രമാണോ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയാറായില്ല. പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും അംഗീകാരമില്ലാതെ ഗ്യാനേഷ് കുമാർ വിവിധ തീരുമാനങ്ങളും മാർഗനിർദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും നടത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം.രാകേഷ് കുമാർ സിംഗ്, അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാതി എന്നിവരാണ് ഹർജിക്കാർ.

വോട്ടർപട്ടികയിൽ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള ഫോം-6ൽ വരുത്തിയ മാറ്റവും ഹർജിയിൽ പ്രധാനമായും ചോദ്യം ചെയ്തിട്ടുണ്ട്. മറ്റ് അംഗങ്ങളുടെ സമ്മതമില്ലാതെ ഫോമിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. ഈ തീരുമാനങ്ങൾ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണോ എടുത്തതെന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary

The Supreme Court has issued a notice to the Election Commission on petitions alleging Chief Election Commissioner Gyanesh Kumar unilaterally exercised authority. The court sought documents clarifying whether EC decisions are unanimous, majority-based, or solely by the CEC, emphasizing constitutional bodies must operate legally. It declined an interim order to suspend Kumar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR, SUPREME COURT, ELECTION COMMISSION, GYANESH KUMAR POWERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360